ഭാര്യയെയും മക്കളെയും ഗാർഹികപീഡനത്തിനു വിധേയമാക്കിയ ആളാണ് ഷെർഷാദ്, അയാളുടെ വാക്കു കേട്ടാണ് മമ്മൂട്ടിയെ ജഡ്ജ് ചെയ്യാൻ സംഘ് കൂട്ടം ഇറങ്ങിയിരിക്കുന്നത്: അഡ്വ. സി ഷുക്കൂർ

നടൻ മമ്മൂട്ടിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായിക രതീനയുടെ മുൻ ഭർത്താവിനെതിരെയുള്ള കേസുകൾ പങ്കുവെച്ച് നടനും വക്കീലുമായ സി ഷുക്കൂർ. ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിനു കോടതി പുറപ്പെടുവിപ്പിച്ച ഉത്തരവുകൾ ആണ് ഷുക്കൂർ വക്കീൽ പങ്കുവെച്ചത്.

ഭാര്യയെയും മക്കളെയും ഗാർഹിക പീഡനത്തിനു വിധേയമാക്കിയെന്നു പ്രഥമദൃഷ്ട്യാ രണ്ടു നീതിന്യായ കോടതി കണ്ടെത്തിയ ആളുടെ തിരുമൊഴിയുടെ പുറത്താണ് മലയാളിയുടെ അഭിമാനമായ മമ്മൂട്ടിയെ ജഡ്ജ് ചെയ്യാൻ സംഘ് കൂട്ടം ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്നാണ് ഷുക്കൂർ വക്കീൽ പറയുന്നത്.

ALSO READ: ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചു: മന്ത്രി പി രാജീവ്

ഭാര്യയെ ഗാർഹിക പീഡനത്തിനു വിധേയമാക്കുന്നതു തടഞ്ഞു കൊണ്ടു ഉത്തരവുണ്ടായിട്ടും താമസ സ്ഥലത്തു കയറി ശാരീരികമായി അക്രമിച്ച വ്യക്തിയാണ് ഇയാൾ എന്നും ഷുക്കൂർ വക്കീൽ പറഞ്ഞു.മക്കളുടെ സ്കൂളിലും ഇയാൾ ശല്യക്കാരനായിരുന്നു എന്നും ഷുക്കൂർ വക്കീൽ ചൂണ്ടിക്കാട്ടി . ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നുവെന്നും അതു കൊണ്ടു അവരുടെ ഭാഗത്തേക്കു പോകരുതെന്നു കട്ടായം പറഞ്ഞ ആളെയാണ് നമ്മൾ നടുമുറ്റത്ത് ഇരുത്തി ഭള്ള് പറഞ്ഞു ഫാൻസിനെ ഉണ്ടാക്കുന്ന ക്വട്ടേഷൻ പണി ചെയ്യുന്നത് എന്നും ഷുക്കൂർ വക്കീൽ വ്യക്തമാക്കി.

ALSO READ: ചർച്ച വിജയകരം; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ മുതൽ പുനരാരംഭിക്കും

സി ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക് പോസ്റ്റ്

ഈ കോലാഹലം നടക്കുന്നതിനിടയിലാണ് ആ മുഖാമുഖം കാണാൻ പോയത്.
“അപ്പോൾ നിങ്ങൾ അവരെ ( ഭാര്യയെ ) കാണാൻ പോയില്ലെ?”
” ഇല്ല , അവരെ കാണുണരുതെന്നു കോടതി ഉത്തരവ് ഉണ്ട് “
ങ്ങേ
“അതാണ് , അവർ ( ഭാര്യ) എനിക്കെതിരെ ഗാർഹിക പീഢനത്തിനു കേസു കൊടുത്തു . ആ കേസിൽ കോടതി ഒരു interim order ആണ് “
മക്കളയോ
” അവരെ ഞാൻ പുറത്തു നിന്നു കാണാറുണ്ട്.”
അവിടെ ഞാൻ ഒന്നു ഉടക്കി.
എറണാകുളം Source വെച്ച് കേസ് തപ്പിയെടുത്തു.
2021 മാർച്ച് 5
ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് VIII എറണാകുളം ഒരു ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്.
അതിങ്ങനെ
” This petition is filed u/S.23 r/w S. 18 of the Protection of Womenfrom Domestic Violence Act by the Aggrieved Person, seeking ad interimrelief, in MC 🙄 /2021.
2. The petitioner’s case in an nutshell is as follows: The respondent here is none other than the petitioner’s husband. The respondent has been committing domestic violence against the petitioner and she apprehends danger to her life and reputation. If the respondent is not restrained from his acts by means of an interim protection order, the petitioner, fears that irreparable loss and damage will be caused.Hence petition is filed seeking interim relief under S.18 of PWDV Act.
3. On going through the records filed by the petitioner and the affidavit filed along with the petition, I am satisfied that, a prima facie case is made out. It is obvious that prima facie there is danger of the petitioner being subjected to domestic violence.
4. Considering the circumstances of the case, in order to ensure the well being of the Aggrieved person I am inclined to grant the following adinterim relief;
i. The respondent is hereby restrained from subjecting the petitioner or her children to physical or verbal abuse. He is restrained from making any scandalous statements against the petitioner or verbally abuse her directly or through any electronic communication and social media.
ii. The respondent is hereby restrained from entering the workplace of the petitioner until further orders.
5.The other reliefs can be considered only after hearing both sides,
Hence the petition is partly allowed.
Pronounced in the open court on this the 5th day of March, 2021.”
കേസ് അവിടെയും നിന്നില്ല ,
2021 മാർച്ച് 5 നു ഭാര്യയെ ഗാർഹിക പീഢനത്തിനു വിധേയമാക്കുന്നതു തടഞ്ഞു കൊണ്ടു ഉത്തരവുണ്ടായിട്ടും അയാൾ തളർന്നില്ല.
അയാൾ അവരുടെ താമസ സ്ഥലത്തു കയറി ശാരീരികമായി അക്രമിച്ചു. അവരുടെ പാസ് പോർട്ടും എടുത്തു കൊണ്ടു പോയി.
അവർ പോലീസിൽ പരാതി നൽകി. അങ്ങിനെയാണ് _17/2/23 തിയ്യതിക്ക് മരട് പോലീസ് സ്റ്റേഷനിൽ അയാൾക്കെതിരെ ഗാർഹിക പീഡ നിരോധന നിയമപ്രകാരം FIR രജിസ്റ്റർ ചെയ്തു കേസ് അന്വേഷിക്കുന്നത്.
ഇതിനിടയിൽ അയാൾ മക്കൾ പഠിക്കുന്ന സ്കൂളിൽ ശല്യക്കാരനായി . അവർക്കു കുടുംബ കോടതിയെ സമീപിക്കേണ്ടി വന്നു. എറണാകുളം കുടുംബ കോടതി 1-7 23 നു ഇങ്ങിനെ ഒരു ഉത്തരവ് പുറപ്പടുവിച്ചു
5. After hearing both parties, I am convinced that for the proper schooling and education of the children, there shall be some orders authorising the petitioner as the guardian of the children. Various circumstances pointed out by the petitioner would show that the interference of the respondent is adversely affecting the education of the children. The petitioner has succeeded in showing a prima facie case.
In the result, both these applications are allowed as follows:
Interim order is granted authorising the petitioner to discharge the functions of the legal guardian of the minors named 😍 and 😍
, till the final disposal of the case.
The respondent and his men are restrained from forcefully removing the minors from the custody of the petitioner or from the school in which they are studying.
The respondent and his men are restrained from entering into the residence of the petitioner or interfering with the peaceful living of the petitioner and the minors.
The respondent and his men are restrained from visiting the children at the school or causing any trouble to the minors at their school or in any other public place. Also the respondent is restrained from sending any communication to the school authorities so as to affect the smooth education of the children till the final disposal of the OP.
(Dictated to the Confidential Assistant, transcribed by her, corrected by me and pronounced in open court, this the 1 day of July, 2023)..
രണ്ട് കോടതികൾ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നുവെന്നും അതു കൊണ്ടു അവരുടെ ഭാഗത്തേക്കു പോകരുതെന്നു കട്ടായം പറഞ്ഞ ആളെയാണ് നമ്മൾ നടുമുറ്റത്ത് ഇരുത്തി ഭള്ള് പറഞ്ഞു ഫാൻസിനെ ഉണ്ടാക്കുന്ന ക്വട്ടേഷൻ പണി ചെയ്യുന്നത്.
ഭാര്യയെയും മക്കളെയും ഗാർഹിക പീഢനത്തിനു വിധേയമാക്കിയെന്നു പ്രഥമ ദൃഷ്ട്യാ രണ്ടു നീതി ന്യായ കോടതി കണ്ടെത്തിയ ആളുടെ തിരുമൊഴി യുടെ പുറത്താണ് മലയാളിയുടെ അഭിമാനമായ മമ്മൂട്ടിയെ ജഡ്ജ് ചെയ്യാൻ സംഘ് കൂട്ടം ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
മമ്മൂക്ക ലൗവ് യൂ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News