
പീരുമേട്ടിലെ സീതയുടെ മരണത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്.
ഫോറസ്റ്റ് ഉദ്യോഗസ്ഥനല്ല കൊലപാതകമാണോ അല്ലയോ എന്നു പറയേണ്ടതെന്നും ഭർത്താവ് കുറ്റക്കാരൻ ആണെങ്കിൽ അത് പോലീസ് അന്വേഷിച്ച് പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീതയുടെ മകൻ താനാണ് അമ്മയെ ആനയുടെ ചുവട്ടിൽ നിന്നും വലിച്ചുമാറ്റിയത് എന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല എന്നും സി വി വർഗീസ് കൂട്ടിചേർത്തു.
മരണത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖയെന്നും വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്റെ പേരിൽ ചുമത്താൻ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുകയായിരുന്നു. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (54) ആണ് മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here