രാജ്യത്തിന് ഭീഷണിയാകുന്ന നിലപാടുകള്‍ കേന്ദ്രം സ്വീകരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫിന് മാത്രമെ കഴിയൂ:സി. രവീന്ദ്രനാഥ്

രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫിന് മാത്രമെ കഴിയൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി ചാലക്കുടിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. സി എ എ, ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകും.

വികസന വിഷയത്തിലും എല്‍ ഡി എഫ് ഏറെ മുന്നിലാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ചാലക്കുടി ഉള്‍പ്പെടെ എല്ലാ മണ്ഡലത്തിലും ഇടതുമുന്നണി വലിയ വിജയം നേടുമെന്നും സി രവീന്ദ്രനാഥ് പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ രാജ്യത്ത് വന്‍ പ്രതിഷേധമാണുയരുന്നത്. ദില്ലി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കന്‍ ദില്ലി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പലഭാഗങ്ങളിലും സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള ഷഹീന്‍ബാഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്‌ലാഗ് മാര്‍ച്ച് നടത്തും. അതേസമയം സിഎഎ നടപ്പാക്കുന്നതില്‍ അസമില്‍ പ്രതിഷേധം ശക്തമാണ്. അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു. യുപിയില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നിലപാടിന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി.നോയിഡയില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. അതേസമയം വിഷയത്തില്‍ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹര്‍ജികളാണ്.

Also Read : ഇലക്ട്‌റൽ ബോണ്ട്; വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം

ല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News