സി എ ഫൈനലിന് ഒരുങ്ങുകയാണോ, ഒരു ആശ്വാസ വാര്‍ത്തയുണ്ട്; ഇനി മുതൽ വര്‍ഷം മൂന്ന് തവണ പരീക്ഷ

ca-final-exam

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) സി എ ഫൈനല്‍ പരീക്ഷയിൽ പരിഷ്കാരം വരുത്തി. ഇനി മുതല്‍ വര്‍ഷത്തില്‍ മൂന്ന് തവണ സി എ ഫൈനൽ പരീക്ഷയുണ്ടാകും. നിലവില്‍ രണ്ട് തവണയാണ് പരീക്ഷ. ഈ വർഷം മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.

സി എ ഇന്റര്‍മീഡിയറ്റ്, ഫൗണ്ടേഷന്‍ കോഴ്സുകളുടെ പരീക്ഷകളുടെ എണ്ണത്തിന് ഇതോടെ ഫൈനൽ പരീക്ഷയും തുല്യമാകും. കഴിഞ്ഞ വര്‍ഷമാണ് ഇന്റര്‍മീഡിയറ്റ്, ഫൗണ്ടേഷന്‍ തലങ്ങള്‍ക്കായി ഐ സി എ ഐ വര്‍ഷം മൂന്ന് തവണ പരീക്ഷ കൊണ്ടുവന്നത്. ഇപ്പോള്‍ ഫൈനല്‍ പരീക്ഷയും അതേ രീതി പിന്തുടരും.

Read Also: എ ഐ റോബോട്ടിക് പഠിക്കാം; അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഈ നീക്കം ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ഉപകാരപ്പെടും. ആഗോളതലത്തിലെ രീതികളുമായി യോജിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനുമാണ് ഐ സി എ ഐയുടെ 26-ാമത് കൗണ്‍സില്‍ ഈ ചരിത്ര തീരുമാനമെടുത്തത്. ഈ തീരുമാനത്തോടെ, സിഎ കോഴ്സിന്റെ മൂന്ന് തലങ്ങള്‍ക്കും ഇപ്പോള്‍ തുല്യ ശ്രമങ്ങള്‍ ഉണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News