പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് മൗനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി

പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് മൗനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. സി എ എ റദ്ദാക്കുമെന്ന് പറയാന്‍ കോഴിക്കോട് റാലിയിലും രാഹുല്‍ തയ്യാറായില്ല. വേദിയില്‍ നിന്ന് ലഭിച്ച കുറിപ്പിന് പിന്നാലെ, പൗരത്വത്തിന് മതത്തിന്റെ വേര്‍തിരിവ് ഉണ്ടാവില്ലെന്ന് മാത്രമായിരുന്നു പരാമര്‍ശം. കോഴിക്കോട് റാലിയിലും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൊടികള്‍ പൂര്‍ണമായും ഒഴിവാക്കി.

ALSO READ:  ഒഡിഷയില്‍ ഫ്‌ളൈഓവറില്‍ നിന്നും ബസ് താഴേക്ക് പതിച്ചു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കേരളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് റാലിയായിരുന്നു കോഴിക്കോട് കടപ്പുറത്തേത്. കേരളത്തെ പുകഴ്ത്തിയും നരേന്ദ്ര മോദിയെ വിമര്‍ശിച്ചുമായിരുന്നു ഉദ്ഘാടന പ്രസംഗം. ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട തീവെട്ടിക്കൊള്ളയാണെന്ന് രാഹുല്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് വഴി ബി ജെ പി വന്‍ തുക സ്വന്തമാക്കി. ബി ജെ പി ക്ക് ബോണ്ട് നല്‍കിവര്‍ക്ക് വലിയ കരാറുകള്‍ ലഭിച്ചതും രാഹുല്‍ വിശദീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ച ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് രാഹുല്‍ മൗനം പാലിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രികയെ കുറിച്ചും രാഹുല്‍ വാചാലനായി. എന്നാല്‍ പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.

ALSO READ: ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികള്‍; ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും

സി എ എ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിസന്ധിയിലായ മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കളും മലപ്പുറം പൊന്നാനി സ്ഥാനാര്‍ത്ഥികളും കോഴിക്കോടെ വേദിയില്‍ ഉണ്ടായിരുന്നു. കൊടികള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് രാഹുല്‍ ഗാന്ധി പങ്കെടുത്ത യുഡിഎഫിന്റെ കോഴിക്കോട് റാലിയും നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here