പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു, അസമില്‍ ഹര്‍ത്താല്‍

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ രാജ്യത്ത് വന്‍ പ്രതിഷേധം. ദില്ലി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കന്‍ ദില്ലി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പലഭാഗങ്ങളിലും സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള ഷഹീന്‍ബാഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്രസേനയും പൊലീസും ഇന്ന് ഫ്‌ലാഗ് മാര്‍ച്ച് നടത്തും. അതേസമയം സിഎഎ നടപ്പാക്കുന്നതില്‍ അസമില്‍ പ്രതിഷേധം ശക്തമാണ്. അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു. യുപിയില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നിലപാടിന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി.നോയിഡയില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. അതേസമയം വിഷയത്തില്‍ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹര്‍ജികളാണ്.

Also Read : ഇലക്ട്‌റൽ ബോണ്ട്; വിവരങ്ങൾ എസ്ബിഐ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ ഡിവൈഎഫ്‌ഐയും വ്യാപക പ്രതിഷേധം ശക്തമാക്കുകയാണ്. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ മനതൃത്വത്തില്‍ എജീസ് ഓഫീസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. നൈറ്റ് മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി.അനൂപ് ഉദ്ഘടാനം ചെയ്തു.ഡിവൈഎഫ്‌ഐ നേതാക്കളായ, നിധിന്‍, വിദ്യ മോഹന്‍, ഗായത്രിബാബു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News