സൗദി എയര്‍ലൈന്‍സില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു

സൗദി എയര്‍ലൈന്‍സില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു. ജിദ്ദയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സില്‍ വെച്ചാണ് കാബിന്‍ മാനേജര്‍ മുഹ്‌സിന്‍ അല്‍സഹ്റാനി കുഴഞ്ഞു വീണ് മരിച്ചത്. എസ്‌വി 119 വിമാനത്തിലാണ് സംഭവം.

കാബിന്‍ മാനേജര്‍ മുഹ്‌സിന്‍ അല്‍സഹ്റാനി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി കെയ്റോ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

Also Read : അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; സര്‍ക്കാര്‍ സൂംബ ഡാന്‍സുമായി മുന്നോട്ട്: ഏത് സംഘടനയുമായും ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി വി ശിവന്‍കുട്ടി

അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് കാബിന്‍ മാനേജരുടെ മരണത്തിനു കാരണമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. മൃതദേഹം തിരിച്ചെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

” അൽ സഹ്‌റാനി ജോലിയോടുള്ള ആത്മാർത്ഥതയിലും അച്ചടക്കത്തിനും ഒരു മാതൃകയാണെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഈ അസാധാരണ സാഹചര്യത്തിലും പരമാവധി ഉത്തരവാദിത്തത്തോടെ വിമാനയാത്ര പൂർത്തിയാക്കാൻ ശ്രമിച്ച ജീവനക്കാരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുവെന്നും സൗദി എയർലൈൻസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News