65 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം

kerala excise

എക്സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തും. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക.

അതേസമയം, കണ്ണൂര്‍ പരിയാരം കെ കെ എന്‍ പി എം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.

ALSO READ; ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാൻ മന്ത്രി സഭാ തീരുമാനം

തൃശ്ശൂർ ചെമ്പുക്കാവ് ഹോളി ഫാമിലി സിജിഎച്ച്എസ്എസിൽ എച്ച്എസ്എസ്‌റ്റി ജൂനിയർ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ഒരോ തസ്തികകൾ എച്ച്എസ്എസ്‌റ്റി തസ്തികയായി ഉയർത്തുന്നതിന് അനുമതി നൽകി. എച്ച്എസ്എസ്‌റ്റി കമ്പ്യൂട്ടർ സയൻസ്, എച്ച്എസ്എസ്‌റ്റി ജൂനിയർ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി എന്നിവയിൽ ഓരോ പുതിയ തസ്തികകളും സൃഷ്ടിക്കും.

റോഡപകടത്തിൽ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട തിരുവനന്തപുരം കിളിമാനൂർ ആർആർവിജിഎച്ച്എസ്എസ്-ലെ ചിത്രകലാദ്ധ്യാപകനായ ക്രിപ്സിൻ ദാസ് എസ്എസ്-ൻ്റെ ശൂന്യാവേതനാവധി റദ്ദ് ചെയ്തുകൊണ്ട് പ്രസ്തുത കാലയളവിലേയ്ക്ക് മാത്രമായി ചിത്രകലാദ്ധ്യാപകന്‍റെ ഒരു സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് ശമ്പളവും മറ്റാനുകൂല്യങ്ങളും അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News