അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി: വിശദ മാര്‍ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു, പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കാനും തീരുമാനം

kerala-cabinet-meeting decisions

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മ്മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി (EPEP 2.O) പ്രഖ്യാപിച്ചിരുന്നു.

അതിദരിദ്രർക്ക് തൊട്ടുമുകളിൽ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തിൽ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങൾ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളും സർക്കാർ ലക്ഷ്യമിടുന്നു.പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കുവാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം തത്വത്തിൽ തീരുമാനിച്ചു.

Also read: ‘മയക്കുമരുന്നിന്റെ ഉറവിടം കേരളമല്ല, അവിടേയ്ക്ക് നമ്മൾ എത്തണം; അതിന് കേന്ദ്രത്തിന്റെ പിന്തുണ വേണം’: മന്ത്രി എം ബി രാജേഷ്

പെന്തകോസ്‌ത്‌ ക്രൈസ്‌തവർ ഉൾപ്പെടെയുള്ള എസ്‍ സി സി സി, പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐ എ എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബിശ്വനാഥ സിൻഹ, ടി വി അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News