
ലോകത്തെ മുഴുവന്‍ ആശ്വാസത്തിലാക്കിയാണ് രണ്ടാഴ്ച മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എന്നാല്‍ കരാര്‍ നിലനില്‍ക്കേ ക്രൂരത തുടരുകയാണ് ഇസ്രയേല്‍. മധ്യഗാസയില്‍ നുസേറത്ത് ക്യാമ്പിന് പടിഞ്ഞാറുള്ള തീരദേശപാതയില്‍ ഒരു വാഹനം ലക്ഷ്യമാക്കി ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ നാലു പലസ്തീന്‍കാര്‍ക്ക് പരുക്കേറ്റു. ഇതിലൊരു കുട്ടിയും ഉള്‍പ്പെടും. അതേസമയം വടക്കന്‍ ഗാസയിലേക്ക് പോയ സംശയകരമായി തോന്നിയ വാഹനമാണ് തകര്‍ത്തതെന്നാണ് ഇസ്രയേല്‍ സേനയുടെ വിശദീകരണം. മാത്രമല്ല കരാറില്‍ ആക്രമണം ഒഴിവാക്കാന്‍ പറഞ്ഞിട്ടുള്ള മേഖലയ്ക്ക് പുറത്താണിതെന്നും വിശദീകരിക്കുന്നുണ്ട്.
ഇതിനെതിരെ ഹമാസ് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഹമാസ് ബന്ധം സംശയിച്ചാണ് ഇത്തരത്തില്‍ വസതികള്‍ക്ക് ഉള്‍പ്പെടെവരെ ആക്രമണം നടത്തുന്നതെന്ന നിലപാടാണ് ഇസ്രയേല്‍ സേന സ്വീകരിക്കുന്നത്. മാത്രമല്ല മരുന്നും ഇന്ധനവും അടക്കമുള്ള സഹായം ഗാസയിലേക്ക് കടത്തിവിടാതെ ഇസ്രയേല്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. അതേസമയം വെസ്റ്റ് ബാങ്കില്‍ അധിനിവേശം തുടരുകയാണ് ഇസ്രയേല്‍ സേന.
തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കുന്നെന്ന് സംശയം തോന്നുന്ന കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്ന പേരില്‍ ഇരുപതോളം വീടുകളും കെട്ടിടങ്ങളുമാണ് ഇതുവരെ തകര്‍ത്തിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രിയടക്കം ഇതിലുള്‍പ്പെടും.
ALSO READ: ദില്ലി തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; അട്ടിമറി ലക്ഷ്യമിട്ട് ബിജെപിയും കോൺഗ്രസും
അതേസമയം യുഎസിലേക്ക് തിരിച്ചിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നാളെ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടക്കും. പുതിയ യുഎസ് ഭരണകൂടവുമായി സഹകരിച്ച് പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിവരയ്ക്കാനാകുമെന്നാണ് നെതന്യാഹു യാത്രയ്ക്ക് മുമ്പ് പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here