
കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ എംഎൽഎ ആയതിനെ തുടർന്ന് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമ്പോഴേക്കും കോൺഗ്രസിൽ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. വിവിധ ഗ്രൂപ്പുകൾ പ്രസിഡൻ്റിനായുള്ള കരുനീക്കങ്ങൾ തുടങ്ങി. നിരവധി പേരുകളാണ് പ്രസിഡൻ്റ് സ്ഥാനതേക്ക് ഉയർന്ന് കേൾക്കുന്നത്. പി എം നിയാസ്, എൻ സുബ്രഹ്‌മണ്യൻ, ഷാജിർ അറാഫത്ത്, നിജേഷ് അരവിന്ദ്, പി പി നൗഷിർ എന്നിവരാണ് മൽസര രംഗത്തുള്ളത്.
കെ പി സി സി ജനറൽ സെക്രട്ടറിയായ പി എം നിയാസ് കെ സി വേണുഗോപാൽ പക്ഷക്കാരനാണ്. കെ സിയാണ് പി എം നിയാസിനായി രംഗത്തുള്ളത്. മുതിർന്ന നേതാവായ എൻ സുബ്രഹ്മണ്യൻ രമേശ് ചെന്നിത്തലയുടെ നോമിനിയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പിന്തുണയുള്ള ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് മറ്റ് ഗ്രൂപ്പുകൾക്കും സ്വീകാര്യനാണ്. ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദിന് മുഖ്യമന്ത്രി വി ഡി സതീശൻ്റെ പിന്തുണയുണ്ട്. പി.പി. നൗഷിർ എം. കെ രാഘവൻ എം പിയുടെ നോമിനിയാന്ന്. ഇതിൽ ഏറ്റവും കൂടുതൽ സാധ്യതയുളള പേര് പി.എം നിയാസിൻ്റേതാണ്. പി എം നിയാസിനെതിരെ കരുനീക്കങ്ങൾ ശക്തമാക്കിയിരികുകയാണ് എതിർ ഗ്രൂപ്പുകാർ.
Also read: എൽഡിഎഫ് സർക്കാർ ആരംഭിച്ച തുരങ്കപാതയുമായി മുന്നോച്ച് പോകും: ടി സിദ്ദിഖ്
കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയായി ഉയർതിക്കാട്ടിയത് പി. എം നിയാസിനെയായിരുന്നു. എന്നാൽ കോൺഗ്രസിൻ്റെ ഉറച്ച വാർഡ് ആയ പാറോപ്പടിയിൽ അദ്ദേഹം പരാജയപ്പെട്ടു. ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് മറുവിഭാഗത്തിൻ്റെ പ്രചാരണം. കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ഗ്രൂപ്പ് തർക്കത്തിൻ്റെ പേരിൽ നഷ്‌ടമായിരുന്നു. ഇതിൻ്റെ ഉത്തരവാദി പി എം നിയാസാണെന്നും മറുവിഭാഗം ചുണ്ടിക്കാട്ടുന്നു. ഇതൊക്കെ ഉയർത്തിക്കാട്ടി നിയാസിൻ്റെ വരവിന് തടയിടാൻ ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. ഏതായാലും പ്രസിഡൻ്റ് സ്ഥാനത്തെചൊല്ലി വലിയ തർക്കങ്ങളാകും കോഴിക്കോട് കോൺഗ്രസിൽ ഇനിയുള്ള ദിവസങ്ങളിൽ നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

