
കോഴിക്കോട് ഗവൺമെൻ്റ് ഐ ടി ഐയിൽ ട്രെയിനീസ് കൗൺസിൽ ഉദ്ഘാടനവും ആർട്സ് ഫെസ്റ്റും വിപുലമായ പരിപാടികളോടെ നടന്നു. ട്രെയിനീസ് കൗൺസിൽ ജനറൽ സെക്രട്ടറി അഭയ് ഹരീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ നിഗൽ പി അധ്യക്ഷത വഹിച്ചു.
കോഴിക്കാട് കോർപറേഷൻ മേയർ ഒ. സദാശിവൻ ട്രെയിനീസ് കൗൺസിലും ആർട്ടിസ്റ്റ് അനുശ്രീ കലാമണ്ഡലം ആർട്സ് ഫെസ്റ്റും യഥാക്രമം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് അഷ്റഫ് ഇ കെ, വൈസ് പ്രിൻസിപ്പാൾ പ്രസാദ് സി കെ എന്നിവർ ആശംസകള്‍ അറിയിച്ചു.
ALSO READ: ‘സൂപ്പർ ഹീറോസ് സ്റ്റിൽ എക്സിസ്റ്റ്’, പറന്ന് വന്ന് സീറ്റ് ബെൽറ്റിടാൻ പറഞ്ഞ് പൊലീസ്; വൈറലായി വീഡിയോ
പി ടി എ പ്രസിഡൻ്റ് സതീഷ് കെ പി എന്നിവരുള്‍പ്പെടെ വിവിധ അധ്യാപകരും സ്റ്റാഫ് അംഗങ്ങളും ആശംസകൾ അറിയിച്ചു. ട്രെയിനീസ് കൗൺസിൽ ആർട്സ് സെക്രട്ടറി അശ്വതി എ നന്ദി രേഖപ്പെടുത്തി.
ALSO READ: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈംഗികാതിക്രമം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

