ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയില്‍ ഇടംനേടി കോഴിക്കോട് പാരഗണ്‍; ഇന്ത്യയില്‍ ഒന്നാമത്

ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ബിരിയാണി. നല്ല ബിരിയാണി തേടി എത്ര ദൂരം വരെ പോകാനും ഭക്ഷണപ്രിയര്‍ തയ്യാറാകാറുണ്ട്.അതുപോലെ ബിരിയാണി ഇഷ്ടപ്പെടുന്നവര്‍ കൂടുതലായും പറഞ്ഞു കേള്‍ക്കുന്ന പേരാണ് കോഴിക്കോട് പാരഗണിലെ ബിരിയാണി.കോഴിക്കോടെത്തിയാല്‍ പാരഗണിലെ ബിരിയാണി ‘മസ്റ്റ് ട്രൈ’ ആണെന്ന് പറയുന്നവരും കുറവല്ല. ഇപ്പോഴിതാ ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് കോഴിക്കോട് പാരഗണും അവിടുത്തെ ബിരിയാണിയും.

ALSO READ: 1983 ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ശമ്പള വിവരങ്ങള്‍ ഇങ്ങനെ

ലോകത്തെ 150 ഐതിഹാസിക റസ്റ്റോറന്റുകളുടെ പട്ടികയിലാണ് പാരഗണ്‍ ഇടം നേടിയിരിക്കുന്നത്. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. പാരഗണിനും അവിടുത്തെ ബിരിയാണിക്കും പട്ടികയില്‍ പതിനൊന്നാം സ്ഥാനമാണുള്ളത്.കോഴിക്കോട്ടെ പാരഗണ്‍ അടക്കം ഏഴ് ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഇതില്‍ ഒന്നാംസ്ഥാനത്താണ് പാരഗണ്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും പട്ടികയിലുള്‍പ്പെട്ട റസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന കുറിപ്പോടെയാണ് ടേസ്റ്റ് അറ്റ്‌ലസ് പട്ടിക പങ്കുവെച്ചിരിക്കുന്നത്.

ALSO READ: കോവര്‍ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

പാരഗണിന് തൊട്ടുപിന്നാലെ പന്ത്രണ്ടാം സ്ഥാനത്ത് ലക്‌നൗവിലെ തുന്‍ഡേ കബാബിയാണ് ഇടം പിടിച്ചിരിക്കുന്നത്.പതിനേഴാം സ്ഥാനത്ത് കൊല്‍ക്കത്തയിലെ പീറ്റര്‍ കാറ്റും മുപ്പത്തിയൊമ്പതാം സ്ഥാനത്ത് ബംഗളൂരുവിലെ മവാലി ടിഫിന്‍ റൂംസും എണ്‍പത്തിയേഴാം സ്ഥാനത്ത് ഡല്‍ഹിയിലെ കരിംസും നൂറ്റിപന്ത്രണ്ടാം സ്ഥാനത്ത് മുംബൈയിലെ രാം അശ്രായുമാണ് പട്ടികയില്‍ ഇടംനേടിയ ഇന്ത്യയില്‍ നിന്നുള്ള മറ്റു റസ്റ്റോറന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News