വെയ്റ്ററിന്റെ ഒരു ചെറിയ തെറ്റില്‍ ഡെലിവറി ഡ്രൈവറിന് പരുക്ക്; സ്റ്റാര്‍ബഗ്‌സിന് പിഴ 434 കോടി!

സ്റ്റാര്‍ബക്‌സില്‍ നിന്നും വാങ്ങിയ തിളച്ച ചായ വീണ് ഗുരുതരമായി പൊള്ളലേറ്റ കാലിഫോര്‍ണിയ സ്വദേശിയും ഡെലിവറി ഡ്രൈവറുമായ മിഷേല്‍ ഗ്രേഷ്യയ്ക്ക് 434 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ലോസ് ഏയ്ഞ്ചലസ് കൗണ്ടി ജൂറി ഉത്തരവ്. എന്നാല്‍ ഈ അമ്പത് മില്യണ്‍ ഡോളര്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്റ്റാര്‍ബക്ക്. സ്റ്റാര്‍ബക്കിലെ വെയ്റ്റര്‍ കൃത്യമായ രീതിയിലല്ല ട്രേയില്‍ വച്ചതെന്നും. ഇതാണ് ചായ മറിയാന്‍ കാരണമെന്നുമാണ് കസ്റ്റമര്‍ പരാതി നല്‍കിയത്.

ALSO READ: ‘കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് തീരാനഷ്ടം’; പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ എ എൻ ഷംസീർ

2020ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പൊള്ളലേറ്റ വ്യക്തിക്ക് നാഡികള്‍ക്ക് പ്രശ്‌നമുണ്ടാവുകയും ശരീരഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. മിഷേലിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമാണ് ഇതെന്ന് അദ്ദേഹത്തിന്റെ ലീഗല്‍ ടീം വാദിച്ചു.

കടുത്ത വേദനയാണ് അദ്ദേഹത്തിന് ദിവസങ്ങളോളം അനുഭവിക്കേണ്ടി വന്നത്. നീണ്ടകാലം മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ജീവിതകാലം മുഴുവന്‍ ഈ പൊള്ളലിന്റെ ബാക്കി പത്രവുമായി ശരീരത്തിനുണ്ടായ പ്രശ്‌നങ്ങളും പേറി വേണം അദ്ദേഹം ജീവിക്കാന്‍. ഒരു ചെറിയ അശ്രദ്ധ മൂലമുണ്ടായ ഈ തെറ്റിന് കൃത്യമായ പരിഹാരം ഉണ്ടാവണമെന്നതായിരുന്നു മിഷേലിന്റെ ആവശ്യം.

ALSO READ: ‘പൊതുതാത്പര്യ ഹര്‍ജികളില്‍ സംശുദ്ധി അനിവാര്യം’; സ്ഥിരം ഹര്‍ജിക്കാരൻ പായിച്ചിറ നവാസിനെതിരെ അമികസ് ക്യൂറി അന്വേഷണം

അതേസമയം കേസില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് സ്റ്റാബക്ക് ഈ കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ന്ന് വന്നതെന്ന് മിഷേലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

വിചാരണയ്ക്ക് മുമ്പ് തന്നെ മുപ്പത് മില്യണ്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മിഷേല്‍ കമ്പനി ക്ഷമാപണം നടത്തണമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതവര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

മുമ്പ് മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും കാപ്പി ശരീരത്തില്‍ വീണ് തീവ്രമായി പൊള്ളലേറ്റ യുവതിക്ക് കമ്പനി ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News