പരിചയമില്ലാത്ത സ്ത്രീയെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യം: കൽക്കട്ട ഹൈക്കോടതി

ഡാര്‍ലിങ് എന്ന് പരിചയമില്ലാത്ത സ്ത്രീയെ വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമാണ് എന്ന് കല്‍ക്കട്ട ഹൈക്കോടതി. കോടതിയുടെ നിരീക്ഷണത്തിൽ ഐപിസി 354 പ്രകാരം ഡാർലിങ് എന്ന വിളി ലൈംഗികച്ചുവയുള്ള പരാമര്‍ശമാണ്.

മദ്യപിച്ച് ബഹളം വെച്ച ആളെ പിടികൂടിയിരുന്നു. ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ഡാര്‍ലിങ് എന്ന് വിളിച്ച്. പ്രസ്തുത കേസില്‍ കുറ്റവാളിയുടെ ശിക്ഷ ഹൈക്കോടതി ശെരിവെക്കുകയായിരുന്നു.

ALSO READ: വീണ്ടും അമ്പരപ്പിക്കാൻ ‘ജെ ബേബി’യുമായി ഉർവശി; ട്രെയിലർ

ദുര്‍ഗാ പൂജയുടെ തലേ ദിവസമാണ് സംഭവം നടന്നത്. ‘എന്താണ് ഡാര്‍ലിങ്, എനിക്ക് പിഴ ചുമത്താന്‍ വന്നതാണോ’ എന്ന് ഇയാൾ പൊലീസ് ഉദ്യോഗസ്ഥയോട് ചോദിച്ചത്. പ്രതിഭാഗം വാദിച്ചത് ഇയാള്‍ ആ സമയത്ത് മദ്യപിച്ചിരുന്നില്ല എന്നാണ്. വളരെ മോശമായ ഒരു പ്രവർത്തിയായിരുന്നു പൊതുസ്ഥലത്ത് ഒരു സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് എന്നും മദ്യപിച്ചിട്ടില്ലാത്ത പക്ഷം ഇതിന്റെ വ്യാപ്തി കൂടുതലായേനെ എന്നും കോടതി പറഞ്ഞു.

ALSO READ: ഇപ്പോൾ ഏറെ വൈറലാണ് ഈ സഹോദരങ്ങൾ; ആരാണെന്ന് പറയാമോ?

2023 ഏപ്രില്‍ 24ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തെ ശിക്ഷയും 500 രൂപ പിഴ ഈടാക്കുകയും ചെയ്തു. പ്രതി ഈ വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം പദപ്രയോഗങ്ങള്‍ പ്രതി പിന്നീട് നടത്തിയില്ലെന്നും എപ്പോഴും പരമാവധി ശിക്ഷയിലൂടെ പോകുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു. തുടർന്ന് പ്രതിയുടെ ശിക്ഷാ കാലാവധി മൂന്ന് മാസം എന്നുള്ളത് ഒരു മാസത്തേയ്ക്കായി കോടതി കുറയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here