കാമറൂൺ ഗ്രീൻ വിവാദത്തിനിടെ, ഐപിഎല്ലിൽ മറ്റൊരു താരത്തോട് ബൗൾ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ

Conelly australia

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളും ക്രിക്കറ്റ് ഓസ്‌ട്രേലിയയയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സംഗീർണമാക്കി ഓസ്‌ട്രേലിയൻ ബോർഡിൻറെ പുതിയ തീരുമാനം. കൊൽക്കത്തയുടെ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനു പിന്നാലെ മറ്റൊരു താരത്തിനും വർക്ക്‌ലോഡ് നിയന്ത്രിക്കാനെന്ന പേരിൽ ഓസ്ട്രേലിയൻ ബോർഡ് ഐപിഎല്ലിൽ ബൗളിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് വിവാദമാകുന്നത്. ജോഷ് ഇംഗ്ലീഷിന് പകരം പഞ്ചാബ് കിങ്‌സ് ടീമിലെത്തിയ ഓൾറൗണ്ടർ കൂപ്പർ കനോലിയോട് സ്പെഷ്യലിസ്റ് ബാറ്റർ ആയി മാത്രം കളിക്കുക എന്ന് ബോർഡ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. നാളെ ഗുജറാത്തിനെത്തിലെ പഞ്ചാബ് കളത്തിലിറങ്ങാനിരിക്കെ ആണ് പുതിയ റിപ്പോർട്ട്. ഇതോടെ താരത്തെ പാർട്ട് ടൈം സ്പിന്നറായി ഉപയോഗിക്കാൻ ടീമിന് സാധിക്കാതെ വരും.

Also Read: വമ്പൻ നേട്ടം! ഐപിഎല്ലിൽ ഒറ്റ എതിരാളിക്കെതിരെ 25 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമായി മുംബൈ

താരങ്ങളുടെ ഫിറ്റ്‌നസും അന്താരാഷ്ട്ര മത്സരങ്ങളുമാണ് മുൻനിർത്തിയാണ് തീരുമാങ്ങൾ എടുത്തതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുമ്പോഴും ഐപിഎൽ ഫ്രാഞ്ചൈസികൾ വൻ തുകയ്ക്ക് സ്വന്തമാക്കുന്ന താരങ്ങളുടെ സേവനങ്ങൾ പരിമിതപ്പെടുത്തുന് പ്രൊഫഷണൽ സമീപനമല്ലെന്ന വിമർശനവും ഉയർന്നു കഴിഞ്ഞു. നേരത്തെ പരിക്കിന്റെ പേരിൽ വൻ തുകയ്ക്ക് ടീമുകൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരങ്ങൾ ടൂർണമെന്റിൽ നിന്നും പൂർണമായോ ഭാഗികമായോ പിൻവാങ്ങുന്നത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കമ്മിൻസ് , സ്റ്റാർക് , ഹേസൽവുഡ് എന്നെ താരങ്ങൾ പരിക്ക് മൂലം ലീഗിലെ ആദ്യ ഘട്ടത്തിൽ നിന്ന് പിന്മാറിയപ്പോൾ 25 കോടി മുടക്കി വാങ്ങിയ ഗ്രീൻ ബൗൾ ചെയ്യില്ലെന്നും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News