കൊൽക്കത്തയ്ക്ക് സന്തോഷ വാർത്ത ! 25 കോടി രൂപയ്ക്കു വാങ്ങിയ ഓൾ റൗണ്ടർ ബൗളിംഗ് തുടങ്ങുന്നു

cameron green ipl

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കാമറോൺ ഗ്രീൻ ബൗളിംഗ് തുടങ്ങാൻ തയ്യാറാടുക്കുന്നുവെന്നു റിപ്പോർട്ടുകൾ. അടുത്തതായി ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മൽസരത്തിൽ ഗ്രീൻ ആദ്യമായി ബൗളിംഗ് ഡ്യൂട്ടിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലേലത്തിൽ കൊൽക്കത്ത 25.20 കോടിയ്ക്ക് വാങ്ങിയ ഗ്രീൻ, ഇതുവരെ പരിക്ക് കാരണം ബൗളിംഗ് ചെയ്തിരുന്നില്ല. എന്നാൽ നെറ്റ്സിൽ ബൗളിംഗ് പരിശീലനം ആരംഭിച്ചതോടെ, ടീമിന്റെ ബൗളിംഗ് ബലpപ്പെടുമെന്നാണ് പ്രതീക്ഷ. ഒരു മികച്ച ഓൾ റൗണ്ടറായ ഗ്രീൻ ബൗളിംഗ് ചെയ്യാൻ ആരംഭിച്ചാൽ പേസർമാരുടെ പരിക്ക് കൊണ്ട് വലയുന്ന കൊൽക്കത്തയ്ക്ക് അത് വലിയ അനുഗ്രഹമാകും.

Also Read: നായകൻ പാണ്ട്യയ്ക്ക് പിന്നാലെ മിച്ചൽ സാട്നറിനും പരിക്ക്; പരിക്ക് ഭീതിയിൽ മുംബൈ ഇന്ത്യൻസും

നേരത്തെ 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത ലേലത്തിൽ വാങ്ങിയ ഓൾ റൗണ്ടർ ബൗൾ ചെയ്യില്ലെന്ന വാർത്ത വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഓൾറൗണ്ടർമാരായി ടീമിലെത്തുന്ന താരങ്ങൾക്കു നാലോവറുകൾ പോലും തികച്ചെറിയാൻ സാധിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിൽ നിന്നും രണ്ടു കോടി രൂപ വരെ കുറയ്ക്കാൻ ഫ്രാഞ്ചൈസികൾ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ അഭിപ്രായപെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News