പ്രായമായവരിലെ രക്തസമ്മർദ്ദത്തെ തുരത്താം വെറും ബീറ്റ്‌റൂട്ട് ജ്യൂസ് കൊണ്ട്

beetroot juice

ഇന്ന് നമുക്ക് ചുറ്റും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ കുറവാണ്. അതിൽ പ്രധാന വില്ലൻ രക്തസമ്മർദ്ദം തന്നെയാണ്. ഇത് പിന്നീട് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ടെൻഷൻ, ഉറക്കക്കുറവ് എന്നിവയാണ് രക്തസമ്മർദ്ദം കൂട്ടുന്ന പ്രധാന കാരണങ്ങൾ. എന്നാൽ ചിട്ടയായ രീതിയിലുള്ള വ്യായാമവും ഭക്ഷണ രീതിയിലൂടെയും രക്തസമ്മർദ്ദം ഒരു പരിധി വരെ തടയാൻ കഴിയും. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ നടത്തിയ പുതിയ പഠനങ്ങൾ പ്രകാരം, ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതുവഴി പ്രായമായവരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയും.

ALSO READ ;ഉറങ്ങുന്നതിന് മുമ്പ് ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ ? പണി കിട്ടും സൂക്ഷിച്ചോ 

ബീറ്റ്‌റൂട്ട് ജ്യൂസിൽ നൈട്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാലാണ് ഈ ഗുണം ലഭിക്കുന്നത്. എന്നാൽ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാലും യുവാക്കളിലെ രക്തസമ്മർദ്ദത്തിൽ യാതൊരു മാറ്റവുമില്ല എന്നു പഠനത്തിൽ പറയുന്നുണ്ട്. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റ് ശരീരത്തിനകത്ത് എത്തുമ്പോൾ അത് ‘നൈട്രിക് ഓക്സൈഡ്’ ആയി മാറുകയും. ഈ നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം എളുപ്പമാക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ  നേരില്‍ കണ്ട് ഉപദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News