ചോറ് അത്ര ജോറല്ല ; സൂക്ഷിച്ചോളൂ…

മലയാളികളുടെ ഭക്ഷണക്രമത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചോറ്. ഏതു ദിവസാമാണെങ്കിലും ചോറിന്റെ സ്ഥാനം എന്നും മുന്നിലാണ്. പഴഞ്ചോറ്, ചട്ടിച്ചോറ് തുടങ്ങി വിപണിയില്‍ തന്നെ ചോറിന്റെ പേര് ഉയര്‍ന്നു നില്‍ക്കുന്നു. മൂന്ന് നേരവും ചോറു കഴിക്കുന്നവര്‍ നമ്മുക്കിടയില്‍ തന്നെയുണ്ട്.

ദിവസത്തില്‍ ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നവരായിരിക്കും നമ്മളില്‍ പലരും ,എന്നാല്‍ ആരോഗ്യത്തിനനുസരിച്ചാണോ അതോ വിശപ്പിനനുസരിച്ചാണോ നാം ഭക്ഷണം കഴിക്കാറ് എന്ന കാര്യത്തില്‍ ഇന്നും നമുക്ക് സംശയമാണ്. കൂടുതല്‍ പേരും വിശപ്പിനനുസരിച്ചായിരിക്കും കഴിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിനാണ് നാം പ്രാധാന്യം നല്‍കേണ്ടത്. കൂടുതലായി ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. എങ്കിലും ഒഴിവാക്കാന്‍ നമ്മുക്ക് സാധിക്കാറില്ല എന്നതാണ് സത്യം.

ALSO READ:തലപുകഞ്ഞ നിമിഷങ്ങളിൽ ഊർജപ്രവാഹമേകാൻ ഒരു കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ.? അന്താരാഷ്ട്ര കോഫി ദിനത്തിൽ, ഇതാ കുറച്ച് പരിഷ്കാരികളായ കാപ്പികൾ

അമിതമായി ചോറ് കഴിക്കുമ്പോള്‍ പലപ്പോഴും ക്ഷീണമാണ് അനുഭവപ്പെടുക. അതിനാല്‍ പലര്‍ക്കും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഉറക്കം പതിവായിരിക്കും. ചോറിലടങ്ങിയിരിക്കുന്ന കാലറീസാണ് ഇതിന് പ്രധാന കാരണം. അതിനാല്‍ വിശപ്പ് മാറാനാവശ്യമായ ഭക്ഷണം കഴിച്ച് കുറച്ചു നേരം നടന്നതിന് ശേഷം മാത്രം വിശ്രമാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ചോറ് അമിതമായി കഴിക്കുമ്പോള്‍ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടുന്നു. ശരീരത്തില്‍ അവശ്യമുള്ളതിലുമധികം ഷുഗര്‍ലെവല്‍ രക്തത്തില്‍ കാണപ്പെടുന്നു. ഇത് പിന്നീട് പ്രമേഹമുണ്ടാകാന്‍ കാരണമായേക്കാം.
പ്രേമേഹത്തിനു പുറമെ ഹൃദ്രോഗത്തിനും രക്ത സമ്മര്‍ദം കൂടുന്നതിനും ചോറിന്റെ അമിത ഉപയോഗം കാരണമാകുന്നു. കൂടാതെ അമിതമായിട്ടുള്ള കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി കരള്‍ വീക്കത്തിലേക്കും നയിക്കുന്നു.

അമിതമായി ചോറ് കഴിക്കുന്നത് കുടവയറിനും വയറ് ചാടുന്നതിനും കാരണമാകുന്നു. കൂടാതെ ശരീര ഭാരം കൂടുകയുംചെയ്യും. ചോറ് കൂടുതലായി കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് വലിയ അളവില്‍ കാലറീസ് ലഭിക്കുന്നു. എന്നാല്‍ ഇത് കൃത്യമായി ദഹിക്കാതെ വരികയും അമിത വണ്ണത്തിനും കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys