
മാമ്പഴക്കാലം ഇപ്പോഴും അവസാനിച്ചിട്ടില്ല. തെരുവോരങ്ങൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെയും വിവിധ ഇനത്തിലുള്ള മാമ്പഴങ്ങൾ വൻ ഓഫറോടെ വിറ്റഴിഞ്ഞ് പോകുന്ന സമയമാണ്. പലരും വീടുകളിൽ മാമ്പഴം ഉപയോഗിച്ചുള്ള വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കുകയാണ്. എന്നാൽ മാമ്പഴം അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമോയെന്ന് ചിന്തിക്കുന്നവരുണ്ടോ.
കഴിഞ്ഞ കുറച്ച് നാളുകളായി മാമ്പഴം അമിതമായി കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനുപിന്നിലെ വാസ്തവം എന്താണെന്ന് നോക്കിയാലോ. പ്രമുഖ ചർമ്മരോഗ വിദഗ്ദനായ ഡോ. ആഞ്ചൽ പന്ത് പറയുന്നത് ഇങ്ങനെയാണ്.
also read:ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ… ഗുണം നഷ്ടപ്പെടും!
മാമ്പഴം നേരിട്ട് കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. എന്നിരുന്നാലും, അവ അമിതമായി കഴിക്കുന്നത് ചിലരിൽ പ്രത്യേകിച്ച് മുഖക്കുരു വരാൻ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. മാമ്പഴത്തിൽ മറ്റുള്ള പഴവർഗങ്ങളെക്കാൾ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മാമ്പഴം അമിതമായി കഴിക്കുമ്പോൾ താരതമ്യേന ഉയർന്ന ഗ്ലൈസെമിക് ലോഡ് ഉണ്ടാകും.
കൂടാതെ മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ, ഐജിഎഫ്-1 എന്നിവയുടെ അളവും വർദ്ധിപ്പിക്കും. ഇത് മുഖക്കുരു വരാനുള്ള സാധ്യത കൂട്ടുമെന്നാണ് ഡോക്ടർ പറയുന്നത്.നിരവധി പോഷകഗുണങ്ങളുള്ള മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നില്ലെന്നാണ് ഡോ. പന്ത് പറയുന്നത്.
ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം
ഒരു ദിവസം ഏകദേശം 150 മുതൽ 200 ഗ്രാം മാമ്പഴം വരെ കഴിക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

