
ഗുരുത്വാകർഷണരഹിത സാഹചര്യങ്ങളിൽ മനുഷ്യർക്ക് പ്രത്യുൽപാദനം നടത്താൻ സാധിക്കുമോയെന്ന് പഠിക്കാൻ ബഹിരാകാശനിലയത്തിലേക്ക് കൃത്രിമ ഭ്രൂണങ്ങൾ അയച്ച് ചൈന. ഭൂമിക്ക് പുറത്ത് മനുഷ്യവാസം സാധ്യമാണോയെന്ന പഠനത്തിന്റെ ഭാഗമായായിരുന്നു ഈ പരീക്ഷണം. ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോർണിങ് പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്.
ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിലെ സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് സ്റ്റെം സെൽ ആൻഡ് റീപ്രൊഡക്റ്റീവ് ബയോളജിയിൽ പ്രൊഫസറും ഗവേഷകനുമാണ് യു ലെക്യാന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്നും ബഹിരാകാശത്ത് മനുഷ്യർക്ക് അതിജീവിക്കാനും പ്രത്യുൽപാദനം നടത്താനും സാധിക്കുമോയെന്ന ചോദ്യത്തിനു അതേ എന്നആണ് ഉത്തരമെന്നും യു ലെക്യാൻ പറഞ്ഞു.
Also Read: മാങ്ങ പെറുക്കിയാൽ പിഴ 3.75 ലക്ഷം ! ഈ നിയമം അറിയാതെ സിംഗപ്പൂർ പോവല്ലേ
യഥാർഥ മനുഷ്യ ഭ്രൂണങ്ങൾക്ക് സമാനമായി രീതിയിൽ വികസിപ്പിച്ചെടുത്ത കൃത്രിമ ഭ്രൂണങ്ങളാണ് ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്കാണ് ഭ്രൂണങ്ങൾ അയച്ചത്. ഭ്രൂണ ഘട്ടത്തിനപ്പുറം വികസിക്കാനുള്ള കഴിവ് അവയ്ക്ക് ഇല്ലെങ്കിലും ശാസ്ത്രജ്ഞർക്ക് മനുഷ്യവികാസത്തിന്റെ ജീവശാസ്ത്രം പഠിക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പരീക്ഷണം പൂർത്തിയായ ശേഷം സാമ്പിളുകൾ വിശകലനത്തിനായി ഭൂമിയിലേക്ക് അയക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

