
മഴക്കാലത്ത് തൈര് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്നത് എക്കാലത്തും നിലനിൽക്കുന്ന സംശയങ്ങളിൽ ഒന്നാണ്. തൈരിന്റെ തണുപ്പാണ് ഈ സംശയത്തിന് പിന്നിലെ കാരണം. പ്രോബയോട്ടിക്കുകൾ കൂടുതലായതിനാൽ ദഹനത്തെ വളരെയധികം സഹായിക്കുന്ന ഭക്ഷണപദാർത്ഥം ആണ് തൈര്. അതുക്കൊണ്ട് തന്നെ ഇത് കഴിക്കുന്നത് ദോഷകരമായി ബാധിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
ദോഷകരമായി ബാധിക്കില്ലെന്ന് പറഞ്ഞാലും ചില ഭക്ഷണങ്ങളുടെ കൂടെ തൈര് കഴിച്ചാൽ പണി കിട്ടും. ചില കാര്യങ്ങൾ തൈര് കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ദിവസവും തൈര് കഴിക്കരുത്. നല്ലതാണെങ്കിൽ പോലും ഏത് ഭക്ഷണമാണെങ്കിലും സ്ഥിരമാക്കിയാൽ അതിന് നിരവധി ദൂഷ്യവശങ്ങൾ ഉണ്ടാക്കും. രാത്രി ഒരു കാരണവശാലും തൈര് കഴിക്കരുത്. അത് ചിലരിൽ കഫക്കെട്ടും, ജലദോഷവും, തലവേദനയുണ്ടാക്കാൻ കാരണമാവും.
ചൂടുള്ളതിനോട് ചേർത്തോ ചൂടാക്കിയോ തൈര് കഴിക്കരുത്. മൂക്കടപ്പ്, സൈനസ് എന്നിവയുള്ളവർ തൈരിന്റെ അളവ് കുറയ്ക്കുകയോ ഡോക്ടറുടെ നിർദേശം അനുസരിച്ചോ മാത്രം കഴിക്കാൻ എപ്പോഴും ശ്രമിക്കുക. മഴക്കാലത്ത് ആഹാര പദാർത്ഥങ്ങൾ അതിവേഗം കേടാവുന്നതിനാൽ പഴകിയ തൈര് ഉപയോഗിക്കരുതെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ തൈര് ശരിയായ പദാർത്ഥങ്ങൾക്ക് ഒപ്പം ഉപയോഗിച്ചില്ലെങ്കിൽ അതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ബിരിയാണിക്കൊപ്പമോ ഇറച്ചിയ്ക്ക് ഒപ്പമോ തൈര് കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ലെന്നും നിർദേശമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

