
റോഡിൽ എഐ ക്യാമറ കാണുമ്പോഴും പൊലീസിനെ കാണുമ്പോഴും ഹെൽമെറ്റ് എടുത്ത് തലയിൽ വെയ്ക്കുന്നവരെ കണ്ടിട്ടില്ലേ ? റോഡ് അപകടങ്ങളിൽനിന്ന് രക്ഷനേടാനായിട്ടാണ് ഇത് ധരിക്കേണ്ടത് എന്ന് എല്ലാവക്കും അറിയുന്ന കാര്യമാണ്. എന്നാൽ പലരും പല കാരണങ്ങൾ കൊണ്ട് ഹെൽമെറ്റിനോട് മുഖം തിരിക്കാറുണ്ട്. അതിലൊന്നാണ് ഹെൽമെറ്റ് ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ എന്ന ആശങ്ക. ശരിക്കും ഹെൽമെറ്റും മുടികൊഴിച്ചിലും തമ്മിൽ ബന്ധമുണ്ടോ ?
നിങ്ങൾ ഇറുകിയ ഹെൽമെറ്റ് ആണ് ധരിക്കുന്നത് എങ്കിൽ ‘ട്രാക്ഷൻ അലോപ്പീസി’യ്ക്ക് കാരണമാകും. അതായത്, മുടിയുടെ വേരുകളിൽ നിരന്തരമുണ്ടാകുന്ന വലിച്ചിലും ഘർഷണവും മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ ആണ് ഇത്. ഹെൽമെറ്റ് തലയിൽ ഇറുകിയിരിക്കുമ്പോൾ ചില ഭാഗങ്ങളിൽ സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുടിയുടെ വേരുകളെ വല്ലാതെ ദുർബലപ്പെടുത്തുന്നു. കൂടാതെ ഹെൽമെറ്റിന്റെ ഉള്ളിൽ അടിഞ്ഞു കൂടുന്ന വിയർപ്പ്, ചൂട്, മുടിയിലെ എണ്ണ എന്നിവയൊക്കെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് ചില മുൻകരുതലുകളെടുക്കുന്നത് നല്ലതാണ്.
ALSO READ: അത്ര സിമ്പിളല്ല, മുണ്ടിനീര് നിസാരമായി കാണരുതേ
- ഹെൽമെറ്റ് ധരിക്കുന്നതിന് തലയിൽ ഒരു കോട്ടൺ ടൗവ്വൽ ധരിക്കുക. ഇത് വിയർപ്പ് ആഗീരണം ചെയ്യാൻ നല്ലതാണ്. മുടി വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കും.
- ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.
- തലയുടെ വലിപ്പം അനുസരിച്ചുള്ള ഹെൽമെറ്റ് വാങ്ങി ധരിക്കണം.
- മുടി നനഞ്ഞിരിക്കുമ്പോൾ ഹെൽമെറ്റ് വെയ്ക്കുന്നത് നല്ലതല്ല.
- മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കാൻ നോക്കണം
വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

