നമ്പർപ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കാമോ? ഇന്ത്യയിൽ ഈ മൂന്ന് വിഭാഗങ്ങൾക്ക് മാത്രം പ്രത്യേക അനുമതി

vehicle

നമ്പർപ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്ന കാര്യം ചിന്തിക്കാൻ നിയമങ്ങൾ അനുവദിക്കില്ല. ഇതിന്റെ പിന്നാലെ വരുന്ന പിഴയും പീന്നിട് ഉണ്ടാകുന്ന നിയമ കുരുക്കും വലുതാണ്. 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം, എല്ലാ വാഹനങ്ങൾക്കും നമ്പർ പ്ലേറ്റ് നിർബന്ധമാണ്. എന്നാൽ നമ്മുടെ ഇന്ത്യയിൽ അങ്ങനെ നമ്പർപ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കാൻ കഴിയും.

ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ മോട്ടോർ വാഹന നിയമവും അനുസരിച്ച്, ചില ഉന്നത പദവികളുള്ളവർക്ക് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കാൻ അനുവാദമുണ്ട്. ഇന്ത്യൻ രാഷ്ട്രപതി, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ, സൈനിക വാഹനങ്ങൾ എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.ഉയർന്ന ഭരണഘടനാ ഉദ്യോഗസ്ഥർ എന്ന നിലയിലാണ് മോട്ടോർ വാഹന നിയമത്തിലെ സാധാരണ നിയമങ്ങളിൽ നിന്ന് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇവരുടെ സുരക്ഷയ്ക്കായി കർശനമായ പ്രോട്ടോക്കോളുകൾ ഉണ്ട്. സാധാരണ നമ്പർ പ്ലേറ്റുകൾക്ക് പകരം, വി.വി.ഐ.പി വാഹനങ്ങളിൽ ഇന്ത്യയുടെ ദേശീയ ചിഹ്നമായ ‘അശോക സ്തംഭം’ കാണാം.

also read:അരങ്ങു തകർക്കാൻ ബുള്ളറ്റ് 650; റോയൽ എൻഫീൽഡിന്റെ പുത്തൻ വണ്ടി ഇന്ത്യൻ വിപണിയിൽ

എന്നാൽ ഈ നിയമത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് യാതൊരു ഇളവുകളും ലഭിക്കുന്നില്ല. സാധാരണ പൌരനെ പോലെ പ്രധാനമന്ത്രിയുടെ വാഹനത്തിനും നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. അതുപോലെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ എല്ലാം വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ നമ്പറുകൾ ശരിയായി പ്രദർശിപ്പിച്ചിരിക്കുകയും വേണം. കരസേന, വ്യോമസേന, നാവികസേന എന്നി ഇന്ത്യൻ സൈന്യക വാഹനങ്ങൾക്കായി പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, സൈനിക ട്രക്കുകൾ, ജീപ്പുകൾ, മറ്റ് വാഹനങ്ങൾ എന്നിവയ്ക്ക് സ്റ്റാൻഡേർഡ് ലൈസൻസ് പ്ലേറ്റുകൾ ഇല്ല. ആർടിഒകളിൽ അവ രജിസ്റ്റർ ചെയ്തിട്ടുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News