
കാനഡയിലെ മോൺട്രിയൽ നഗരത്തിലുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. മുഹമ്മദ് ലാമിൻ ബെന്റെഡൗൺ എന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. കോട്ട്-ഡെസ്-നെയിഷ് എന്ന ജനവാസ മേഖലയിലാണ് പൊലീസിനെ ലക്ഷ്യം വച്ച് വെടിവയ്പ്പ് നടന്നത്.
സംഭവത്തിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മോൺട്രിയലിൽ ഡ്യൂട്ടിക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിക്കുന്നത് ഇതാദ്യമായാണ്.
also read; സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന മൂന്നാമത് പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ് ജൂൺ 27 ന്
തിങ്കളാഴ്ച രാവിലെ ജനാലയിലൂടെ ആക്രമി സംഘം തോക്ക് ചൂണ്ടി നിൽക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആയിരുന്നു പൊലീസിന് നേരെ അക്രമി സംഘം വെടിയുതിർത്തത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഒളിയാക്രമണമാണിതെന്ന് പൊലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട അക്രമിയുടേതെന്ന് കരുതുന്ന നൂറിലധികം പേജുകളുള്ള ഡയറികുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. വെടിവയ്പ്പിനെ തുടർന്ന് പ്രദേശം മണിക്കൂറുകളോളം അടച്ചിടുകയും ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശിക്കുകയും ചെയ്തു. സംഭവത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള ആളുകൾ അനുശോചനം രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

