ലാൻഡ് ചെയ്ത ശേഷം തലകീഴായി മറിഞ്ഞു; കാനഡയിൽ വിമാനാപകടത്തിൽ നിരവധി പേർക്ക് പരുക്ക്

canada plane crash

കാനഡയിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തലകീഴായി മറിഞ്ഞു. ടൊറോന്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിലായിരുന്നു സംഭവം. അപകടത്തിൽ 18 പേർക്ക് പരുക്കുണ്ട്.

മിനിയാപോളിസിൽ നിന്ന് ടൊറൻ്റോയിലേക്ക് പോയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്.മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. കനത്ത കാറ്റിനെത്തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അപകടം നടക്കുമ്പോൾ 80 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

ALSO READ; യുഎഇയുടെ സാഹിത്യ സാംസ്‌കാരിക സംഗമവേദിയായ ഓർമ സാഹിത്യോത്സവം സമാപിച്ചു

പരുക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ENGLISH NEWS SUMMARY: A plane in Canada has flipped upside down after landing at Toronto’s Pearson Airport. 18 people have been injured in the accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News