
ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പ്രഖ്യാപിച്ച് കാനഡയുടെ ഇന്റലിജൻസ് ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ്. ഏജൻസി പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനേഡിയൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആണ് പുതിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ കാനഡ കേന്ദ്രീകരിച്ചു ഖാലിസ്ഥാൻ തീവ്രവാദികൾ പ്രവർത്തിക്കുന്നതായി ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ചില ഖാലിസ്ഥാൻ അതീവവാദ ഘടകങ്ങൾ “ഹിംസാത്മക പ്രവർത്തനങ്ങൾ” തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിനും കാനഡയുടെ താൽപര്യങ്ങൾക്കും നേരിട്ടുള്ള സുരക്ഷാഭീഷണിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഘടനകൾ കാനഡയിലെ സ്ഥാപനങ്ങളും ബന്ധങ്ങളും ഉപയോഗപ്പെടുത്തി ഫണ്ടുകൾ ശേഖരിക്കുകയും, അവ ഹിംസാത്മക പ്രവർത്തനങ്ങൾക്ക് തിരിച്ചു വിടുകയും ചെയ്യുന്നതായും ഏജൻസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

