ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർ കൂടുതൽ ജാഗ്രത പാലിക്കണം; കാനഡ

ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാനഡ. കനേഡിയൻ പൗരൻമാർക്കുള്ള യാത്ര മാർഗനിർദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ പുതുക്കുന്നത്. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

ALSO READ:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏഴ് വന്‍വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകും

അതേസമയം, പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക് കാനഡ സുരക്ഷ ശക്തമാക്കി. ഇന്ത്യയുടെ ഹൈക്കമ്മിഷൻ ഓഫിസ്, കോൺസുലേറ്റുകൾ എന്നിവിടങ്ങളിലേക്ക് ഖലിസ്ഥാനികൾ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് മുൻപിൽ ബാരിക്കേട് നിരത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News