ഇന്ത്യയിൽ കാലുകുത്തേണ്ട; കനേഡിയൻ റാപ്പ് ഗായകന്റെ സംഗീത പരിപാടികൾ റദ്ദാക്കി

കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി. ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികകൾ റദാക്കിയത്. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.

ALSO READ:ഐ എസ് എൽ; കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ശുഭ് ഖലിസ്താൻ അനുഭാവിയാണെന്ന ആരോപണമുയർന്നതോടെ ‘ബുക്ക്‌ മൈ ഷോ’ ബഹിഷ്കരിക്കാൻ സാമൂഹികമാധ്യമങ്ങളിൽ ആഹ്വാനമുണ്ടായിരുന്നു.ശുഭിന്റെ ഇന്ത്യാ പര്യടനത്തിന്റെ സ്പോൺസർ കൂടിയാണ് ബുക്ക് മൈ ഷോ.ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകൾ മുംബൈയിൽ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. ശുഭ്‌നീത് സിങ്ങിന്റെ ആദ്യ ഇന്ത്യാ പര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. ഖലിസ്താൻവാദത്തെ പിന്തുണയ്ക്കുന്നവർ ഇന്ത്യയിൽ കാലുകുത്തേണ്ടെന്നാണ് മോർച്ച നേതാക്കൾ പറഞ്ഞത്.

ALSO READ:അരിക്കൊമ്പൻ മുണ്ടൻതുറൈ കടുവാ സങ്കേതത്തില്‍, നെയ്യാറിന് കിലോമീറ്ററുകള്‍ അകലെ

അതേസമയം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുള്ളതായും പിന്നില്‍ ഇന്ത്യന്‍ ഏജന്‍റുമാരാണെന്നുമാണ് കാനഡയുടെ ആരോപണം. കാനഡയുടെ പരമാധികാരത്തിലേക്കുള്ള കൈകടത്തലായാണ് കാനഡ കൊലപാതകത്തെ കാണുന്നത്. വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel