വാലന്റൈൻസ് ഡേയിൽ വാലൻ എന്ന യുവതിക്ക് പറയാനുള്ളത്; പ്രണയം സ്വന്തമാക്കാനായി 30 ലക്ഷം രൂപ നഷ്ടമാക്കിയ കഥ

Psychic Image

ജോവാൻ വാലൻ എന്ന സ്ത്രീക്ക് വാലന്റൈൻസ് ഡേയിൽ പറയാനുള്ള കഥ പ്രണയത്തിന്റെതല്ല പറ്റിക്കപ്പെട്ടതിന്റെയും സാമ്പത്തിക നഷ്ടമുണ്ടായതിന്റെയുമാണ്. പ്രണയ സാക്ഷാത്കാരത്തിനായി കനേഡിയൻ സ്വദേശിനിയായ വാലൻ 30 ലക്ഷം രൂപയാണ് മന്ത്രവാദിക്ക് നൽകിയത്. കൂടാതെ പലപ്പോഴായി ആവശ്യപ്പെട്ടപ്പോൾ ആചാരങ്ങൾ നടത്തുന്നതിനായി സ്വർണക്കട്ടികൾ വാങ്ങി നൽകുകയും ചെയ്തു.

പലപ്പോഴും വാലൻ ഇത്തരത്തിലുള്ള ആളുകളുടെ അടുത്തേക്ക് പോകുമായിരുന്നു. തമാശക്കായിരുന്നു ആദ്യകാലത്ത് ഇത്തരത്തിലുള്ള ആളുകളുമായി വാലൻ ബന്ധം സ്ഥാപിച്ച് തുടങ്ങിയതെങ്കിലും പിന്നീട് തമാശ കാര്യമായി മാറുകയായിരുന്നു. ഇതോടെ നഷ്ടമായത് 50,000 കനേഡിയൻ ഡോളറാണ് ഏകദേശം 30 ലക്ഷം രൂപ.

Also Read: മോളൂസെ ഒരു പൂവെടുക്കട്ടെ! ഇനി പൂവ് കിട്ടിയില്ലെന്ന് പറഞ്ഞ് പ്രണയം ഒളിപ്പിക്കേണ്ട… വാലൻ്റൈൻസ് ഡേ കെങ്കേമമാക്കൂവെന്ന് ഈ രാജ്യങ്ങൾ

2013ൽ വിവാഹബന്ധം വേർപ്പെടുത്തിയതിനുശേഷമാണ് ഇത്തരത്തിലുള്ള വ്യാജഫലസിദ്ധി വാ​ഗ്ദാനം ചെയ്യുന്നവരുമായി കാര്യമായ രീതിയിൽ ജൂലിയ അടുക്കാൻ ആരംഭിച്ചത്. താൻ പോകുന്ന ജിമ്മിൽ വരുന്ന ഒരാളോട് തനിക്ക് താത്പര്യമുണ്ടെന്ന് വാലൻ മന്ത്രവാ​ദിനിയായ ജൂലിയയോട് ആകസ്മികമായി സൂചിപ്പിച്ചു.

550 ഡോളർ പ്രാരംഭ ഫീസായി നൽകിയാൽ ഈ ബന്ധം സാധ്യമാക്കി നൽകാം എന്ന് ജൂലിയ വാ​ഗ്ദാനം ചെയ്തു. എന്നാൽ പിന്നീട് ഇതേ ആവശ്യം നടത്തി തരുന്നതിന് കൂടുതൽ പണം വേണമെന്ന് ജൂലിയ ആവശ്യപ്പെട്ടു. അവരുടെ വാക്കുകളിൽ വീണ വാലൻ കൂടുതൽ തുക നൽകുകയും ചെയ്തു. അത് കൂടാതെ ചില അനുഷ്ഠാനങ്ങൾക്കായി സ്വർണക്കട്ടികൾ വേണം എന്ന ആവശ്യവും വാലൻ നിറവേറ്റി നൽകി.

Also Read: ഒരു പശുവിനെ വിറ്റത് വെറും 40 കോടി രൂപയ്ക്ക്; നിസ്സാരക്കാരിയല്ല വിയറ്റിന – 19

എന്നാൽ പണം ചെലവാകുന്നതല്ലാതെ ആവശ്യം നടക്കാത്തതിനാൽ വാലൻ അക്കാര്യം ജൂലിയയോട് ചോ​ദിക്കുകയും ചെയ്തു. എന്നാൽ താൻ ആവശ്യമായതെല്ലാം നിറവേറ്റിയെന്നാണ് ജൂലിയ മറുപടി നൽകിയത്.

മാനസികമായി താൻ ഇതിൽ കുടുങ്ങി പോയി എന്നാണ് വാലൻ ഇതേ സംബന്ധിച്ച് സിടീവി ന്യൂസിനോട് പറഞ്ഞത്. ഇത്തരത്തിൽ മന്ത്രവാദം ഉൾപ്പെടെയുള്ള അന്ധവിശ്വാസത്താൽ കാര്യം സാധിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പാണ് വാലന്റെ അനുഭവം. ഇത്തരത്തിൽ ആരും ഇതിൽ അകപ്പെടരുതെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും വാലൻ തന്റെ അനുഭവത്തെ സംബന്ധിച്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News