
ക്യാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം എന്ന ക്യാമ്പയിന്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ആദ്യഘട്ടം ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് 8 വരെയായി നടക്കും.
ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടുവയ്പ്പാണ് ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം എന്ന ക്യാമ്പയിന്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
Also Read : അവസരങ്ങളുടെ പുതിയ ലോകം, ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാൻ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഒരുങ്ങുന്നു
പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററില്‍ വരെ സ്‌ക്രീനിങ്ങിന് സൗകര്യം ഉണ്ടാകും. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശോധന സൗജന്യമായിരിക്കും. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്കാകും ഈടാക്കുക. സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞ നിരക്കില്‍ സ്‌ക്രീനിംഗ്
സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് ക്യാന്‍സര്‍ സ്‌ക്രീനിങ് നടത്തുന്ന ക്യാമ്പയിന്‍ തുടക്കം കുറിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here