‘കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍, മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡര്‍’: മന്ത്രി വീണാ ജോര്‍ജ്

Veena george

കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍. നടി മഞ്ജു വാര്യരാണ് ബ്രാന്‍ഡ് അംബാസിഡര്‍. പഞ്ചായത്ത് തലത്തിലെ ആരോഗ്യ സ്ഥാപനത്തില്‍ വരെ സ്‌ക്രീനിംഗ് സെന്റര്‍ ഉണ്ടാകും. സ്‌ക്രീനിംഗിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നല്‍കും.

ALSO READ: വീട്ടിലെ ഫർണിച്ചറുകളെല്ലാം വെള്ളി നിർമിതം; ചർച്ചയായി കോൺഗ്രസ് എംഎൽഎയുടെ ആഡംബര വീട്

30 വയസിന് മുകളിലുള്ള എല്ലാവരും സ്‌ക്രിനിംഗിന് തയ്യാറാക്കണം. നാളെ വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്കായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളുമായി സംസാരിച്ചിട്ടുണ്ടെന്നും മിതമായ നിരക്കില്‍ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘കേന്ദ്രമന്ത്രിമാർ പിറന്ന നാടിനെ അധിക്ഷേപിച്ചു’; കേന്ദ്രം കേരളത്തെ ഇന്ത്യയുടെ ഭാഗമായി കാണണം: മന്ത്രി വിഎൻ വാസവൻ

നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ 9 ലക്ഷം പേരില്‍ 1.5 ലക്ഷം ആളുകള്‍ മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. അതായത് സ്‌ക്രീനിംഗില്‍ പങ്കെടുത്ത 7.5 ലക്ഷം പേരും തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന സ്‌റ്റേജുകളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്. അപ്പോഴേയ്ക്കും രോഗം ഗുരുതരമാകുകയും പലപ്പോഴും മരണമടയുകയും ചെയ്യുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടത്തി ചികിത്സ തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News