തിരുവനന്തപുരത്ത് വീട്ടിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവും എം ഡി എം എയും പിടിച്ചെടുത്തു

cannabis

തിരുവനന്തപുരം: വീട്ടിൽ രഹസ്യ അറ നിർമിച്ച് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. തിരവനന്തപുരം ചാക്കയിൽ നിന്നാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 12 കിലോ കഞ്ചാവും എം ഡി എം എയും പരിശോധനയിൽ പിടിച്ചെടുത്തു. ഒപ്പം തന്നെ പരിശോധനയിൽ എം ഡി എം എ അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തി.

Also Read: ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ പിടികൂടി

ചാക്കയിലെ വീട്ടിൽ നിന്നാണ് കഞ്ചാവും എം ഡി എം എയും പിടിച്ചത്. ചാക്ക സ്വദേശി അനീഫ് ഖാൻ എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി. ഇയാളുടെ വീടിനുള്ളിൽ രണ്ട് രഹസ്യ അറകളും പരിശോധനയിൽ കണ്ടെത്തി.

Also Read: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടത് പിടിച്ചില്ല; താമരശ്ശേരിയിൽ ഹോട്ടലിന്റെ ചില്ല് അടിച്ചുതകര്‍ത്ത് മധ്യവയസ്‌കന്‍

120 കിലോ! പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട

തൃശ്ശൂര്‍ പാലിയേക്കരയിൽ വൻ കഞ്ചാവ് വേട്ട. 120 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാ‍വുമായി നാല് പേരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News