അടൂരിൽ ഫുട്പാത്തിൽ കഞ്ചാവ് ചെടി

പത്തനംതിട്ട അടൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ ശ്യാംകുമാർ ,ഉദ്യോഗസ്ഥരായ മനോജ് രഞ്ജി എന്നിവർ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11:30 യോടെയാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്.

50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുട് പാത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.

രാത്രി സമയങ്ങളിൽ അടൂരിലെ പല പ്രദേശങ്ങളും കഞ്ചാവ് മാഫിയുടെ വിഹാര കേന്ദ്രം ആണെന്നത് പരസ്യമായ രഹസ്യമാണ്. അടൂർ ബൈപ്പാസിൽ ഇരുട്ടിന്റെ മറവിൽ കഞ്ചാവിന്റെ കൈമാറ്റവും വിൽപ്പനയും നടക്കാറുണ്ടെന്നും പറയപ്പെടുന്നു.

ഇങ്ങനെ നടന്ന കൈമാറ്റത്തിന് ഇടയിൽ വീണു പോയത് പുല്ലുകൾക്കിടയിൽ കിടന്നു വളരുകയാണ് ഉണ്ടായതെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കഞ്ചാവ് മാഫിയുടെ ഹബ്ബായി അടൂർ ബൈപ്പാസ് മാറിക്കഴിഞ്ഞുവെന്നും,26 മുതൽ ലഹരി മാഫിയെ പിടികൂടുന്നതിനായി സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ സെബാസ്റ്റ്യൻ , പ്രിവന്റീവ് ഓഫീസർ മാത്യു ജോൺ , സി ഇ ഒ മാരായ ബിനു ജോൺ , ബി എൽ ഗിരീഷ്, നേതൃത്വത്തിൽ അന്വേഷണസംഘം സ്ഥലത്തെത്തി കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News