ചെറുതുരുത്തിയിൽ പൂക്കാൻ പ്രായമായ കഞ്ചാവ് ചെടികൾ കണ്ടെത്തി

തൃശൂരിലെ ചെറുതുരുത്തിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിമാം പറമ്പ് ഗ്രൗണ്ടിനോട് ചേർന്നുള്ള കനാലിന് സമീപത്താണ് ചെടികൾ കണ്ടത്. 8 അടിയോളം വലിപ്പമുള്ളതും നാലുമാസം പ്രായമായതുമായ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

Also read – തകര്‍ന്ന പെന്‍സ്റ്റോക്ക് ഗിര്‍ഡറുകള്‍ പുനഃസ്ഥാപിച്ചു; കക്കയം ജലവൈദ്യുത പദ്ധതി പൂര്‍ണശേഷിയിലേക്ക്

ക്ഷേത്രം ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് പോലീസിനെയും എക്സൈസ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. രണ്ടുമാസം കഴിഞ്ഞാൽ പൂക്കാൻ പ്രായമായ ചെടിയാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മഴ വെള്ളത്തിൽ ഒലിച്ചു വന്നതോ ഉത്സവ സമയങ്ങളിൽ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച സമയത്ത് വിത്ത് വീണതോ ആവാം എന്നാണ് പ്രാഥമിക നിഗമനം.

English summary – Cannabis plants were found in Cheruthuruthy, Thrissur. The plants were found near the canal adjacent to the Kozhimam Paramba ground. Two cannabis plants, about 8 feet tall and four months old, were found.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News