വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയാണോ ലക്ഷ്യം; കുറഞ്ഞ ചിലവിൽ കാനണിന്റെ സൂം ലെൻസ്

വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫിക്ക് കുറഞ്ഞ ചിലവിൽ സൂം ലെന്സുമായി കാനൺ. RF200-800mm f/6.3-9 ISUSM എന്ന സൂം റേഞ്ചിൽ ആദ്യമായാണ് ഒരു ലെൻസ് കമ്പനി ലെൻസ് പുറത്തിറക്കുന്നത്. കുറഞ്ഞ ബജറ്റിൽ വൈൽഡ് ലൈഫ് ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫേഴ്സിനെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ ലെൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് UD(അൾട്രാ-ലോ ഡിസ്‌പെർഷൻ) ഘടകങ്ങൾ ഉൾപ്പെടെ 11 ഗ്രൂപ്പുകളിലായി 17 ഘടകങ്ങൾ ഉപയോഗിച്ചാണ് ലെൻസ് നിർമിച്ചിരിക്കുന്നത്.

Also Read: ഇന്‍സ്റ്റഗ്രാമിന് പുതിയ അപ്ഡേറ്റ് ;ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം

കൂടാതെ കാനണിന്റെ സൂപ്പർ സ്പെക്ട്ര കോട്ടിങും ഉൾപ്പെടുന്നു. 800 മില്ലീമീറ്ററിൽ 5.5 സ്റ്റോപ്പും ഇമേജ് സ്റ്റെബിലൈസഷൻ പ്രധാനം ചെയ്യുന്നു. ഒരു നാനോ USM മോട്ടർ കൃത്യമായ ഫോക്കസിൽ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. ഒപ്പം വേഗമേറിയതും നിശബ്ദവുമായ ഓട്ടോ ഫോക്കസ് നൽകുന്നു, ഒമ്പത്-ബ്ലേഡ് അപ്പർച്ചർ മനോഹരമായ ഒരു ബാക്ഗ്രൗണ്ട് ബൊക്കെ (Bokeh)നൽകുന്നു.

Also Read: തണുപ്പുകാലമാകുമ്പോള്‍ ചര്‍മപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ..

ആ ലെൻസുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 200-800mm f9 ആണെങ്കിൽ പോലും ഉപയോഗിക്കാനും കൊണ്ടുനടക്കാനും വളരെ എളുപ്പം ആണ്. വിലയാണെങ്കിൽ 1,96,500 രൂപയും. ഇത്ര കുറഞ്ഞ ചിലവിൽ ഇങ്ങനെയൊരു സൂം ലെൻസ് വിപണിയിലെത്തുന്നത് ഫോട്ടോഗ്രാഫർമാർക്ക് ഒരു സഹായം തന്നെയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News