ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള കേന്ദ്രത്തിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ല: എളമരം കരീം എം പി

ബി ജെ പി ഇതര സംസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള കേന്ദ്രത്തിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എളമരം കരീം എം പി. കേരളത്തിന് കേന്ദ്രം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിക്കുന്നു, സംസ്ഥാനങ്ങളെ സാമ്പത്തികമായി കേന്ദ്രം തകര്‍ക്കുന്നു. ഇതിന് എതിരെ ശക്തമായ സമരം നടത്തും. കേരള മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: അമൃതകാലമല്ല, ഇന്ത്യന്‍ യുവതയ്ക്ക് ഇത് മൃതകാലം; നന്ദി പ്രമേയത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി

യുഡിഎഫിനെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ പാര്‍ട്ടികളെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചു. അവര്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷ. ഡിഎംകെ, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. ജന്തര്‍ മന്ദിറില്‍ സമരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ കര്‍ണാടക പ്രഖ്യാപിച്ച സമരം നാളെ നടക്കും. കര്‍ണാടകയുടെ സമര പ്രഖ്യാപനം കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ നിലപാട് ശരിവയ്ക്കുന്നത്. കര്‍ണാടക സമരത്തില്‍ കേന്ദ്ര നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ബജറ്റിന് മുന്‍പ് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ നിവേദനങ്ങളായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നവെന്നും എളമരം കരീം എം പി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here