“എനിക്ക് മനസ്സിലാകുന്നില്ല,” ഡേവിഡ് മില്ലറിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

david miller

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലർ നടത്തിയ പിഴവിനെ വിമർശിച്ച് ഇന്ത്യൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. മില്ലർ എന്താണ് കാട്ടിയത് എന്ന് മനസ്സിലാവുന്നില്ലെന്നാണ് അശ്വിൻ പറഞ്ഞത്. “എനിക്ക് മനസ്സിലാകുന്നില്ല. അത് എന്റെ കഴിവിനപ്പുറമാണ്…ഞാൻ കുൽദീപായിരുന്നെങ്കിൽ, മില്ലറിനെ തള്ളിവിട്ടാണെങ്കിലും സിംഗിൾ പൂർത്തിയാക്കുമായിരുന്നു. ,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.

Also Read: വത്തിക്കാൻ-അമേരിക്ക ബന്ധം വഷളാകുന്നു; മാർപ്പാപ്പയുടെ അമേരിക്കൻ യാത്ര അനിശ്ചിതത്വത്തിൽ

ഗുജറാത്ത് ടൈറ്റൻസിനെതിരായ വാശിയേറിയ മത്സരത്തിൽ രണ്ടു പന്തിൽ രണ്ടു റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ ലഭിച്ച എളുപ്പമുള്ള ഒരു സിംഗിൾ മില്ലർ വേണ്ട എന്ന് പറഞ്ഞു. എന്നാൽ അവസാന പന്തിൽ ഒരു റൺസ് എടുക്കുന്നതിനിടയിൽ നോൺ-സ്ട്രൈക്കറായിരുന്ന kകുൽദീപ് yയാദവ് റൺ ഔട്ട് ആയതോടെ തോറ്റ കളി ഗുജറാത്ത് ഒരു റൺസിന് ജയിച്ചു. മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നിരാശയോടെ ഒറ്റയ്ക്കിരുന്ന മില്ലറുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ടീമംഗങ്ങളും പരിശീലകസംഘവും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന വിജയം നഷ്ടപ്പെട്ടതിന്റെ വേദന വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News