ഹരിതചട്ടം പാലിച്ച് മാതൃകയായി സെക്രട്ടേറിയറ്റിലെ ക്യാന്റീനുകൾ; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്. ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെക്യാന്റീനുകളെ കുറിച്ച് പങ്കുവച്ചിരിക്കുന്ന കുറിപ്പും വീഡിയോയുമാണ് ഇതിനോടകം ഏറെ ശ്രദ്ധനേടുന്നത്. ഡിസ്പോസിബിൾ പാത്രങ്ങളോ ഗ്ലാസോ ഉപയോഗിക്കാതിരിക്കുന്നതും പാഴ്സൽ ഇലയിൽ പൊതിഞ്ഞുകൊടുക്കുന്നതുമൊക്കെ വീഡിയോയുടെ ഉള്ളടക്കം. ഇതിനോടകം നിരവധി ആളുകളാണ് മന്ത്രിയുടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Also read:ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക , പണിവരുന്നതിങ്ങനെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഹോട്ടലുകളും റസ്റ്റോറന്റുകളും എങ്ങനെയാകണം, ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.
പൂർണമായും ഹരിതച്ചട്ടം പാലിച്ച് പ്രവർത്തിച്ച് നാടിന് മാതൃകയാവുകയാണ് സെക്രട്ടേറിയറ്റിലെ ക്യാന്റീനുകൾ. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയാണ് ഭക്ഷണവിതരണം. ഡിസ്പോസിബിൾ പാത്രങ്ങളോ ഗ്ലാസോ ഇവിടെ ഉപയോഗിക്കുന്നില്ല. പാഴ്സൽ ഇലയിൽ പൊതിഞ്ഞുകൊടുക്കും, കറികൾക്ക് വേണ്ടി ജീവനക്കാർ പാത്രം കൊണ്ടുവരണം. ഈ നിബന്ധനകളോട് ക്യാന്റീനിൽ ദിവസവുമെത്തുന്ന ആയിരക്കണക്കിന് ജീവനക്കാർ പൂർണമായും സഹകരിക്കുന്നതായും നടത്തിപ്പുകാർ പറയുന്നു.
നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ഈ ശീലം പിന്തുടരാം, മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ പങ്കാളികളാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News