കറുത്ത കുതിരകളായി ക്യാബോ വെർദെ; ലോകകപ്പിൽ സ്പാനിഷ് പടയെ സമനിലയിൽ തളച്ചു

verde

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എച്ച് മത്സരത്തിൽ ലോക ഫുട്ബോളിലെ കരുത്തരായ സ്പെയിനിനെ അരങ്ങേറ്റക്കാരായ ക്യാബോ വെർദെ ഗോൾരഹിത സമനിലയിൽ തളച്ചു.അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ട സ്പാനിഷ് പടയെ പതിനൊന്നു പേരുമായി പ്രതിരോധിച്ച ക്യാബോ വെർദെ ഗോൾ രഹിത സമനിലയിൽ ഒതുക്കി.

Also Read:ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ സ്പെയിനിനെ പിടിച്ചുകെട്ടി ക്യാബോ വെർദെ

മധ്യനിരയിൽ പെഡ്രിയുടെ നേതൃത്വത്തിൽ നിരവധി മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ സ്പെയിനിന് തിരിച്ചടിയായി. ലോകകപ്പിനെ തന്നെ ഞെട്ടിക്കുമെന്ന പ്രതീക്ഷയുമായി വന്ന ലാമിനെ യാമലും പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും അധികമൊന്നും ചെയ്യാൻ സാധിച്ചില്ല. 38-ാം മിനിറ്റിൽ ഫെറാൻ ടോറസ് തൊടുത്ത ശക്തമായ ഷോട്ട് ക്രോസ്‌ബാറിൽ തട്ടി മടങ്ങിയത് മത്സരത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി. ഒപ്പം ക്യാബോ വെർദെ ഗോളി വോസിൻഹയുടെ മികച്ച പ്രകടനം കൂടി ആയപ്പോൾ 2010 ചാമ്പ്യന്മാർ സമനിലയിൽ ഒതുങ്ങി.സ്പെയിനിന്റെ പ്രതിരോധനിരയെ പരീക്ഷിക്കുന്ന മുന്നേറ്റങ്ങൾ ഇടയ്ക്കിടെ നടത്തിയ ക്യാബോ വെർദെ പലപ്പോഴും വിജയത്തിന്റെ തൊട്ടരികിൽ വരെയെത്തി. ലോകകപ്പിൽ ആദ്യമായി കളിക്കുന്ന ക്യാബോ വെർദെ പ്രതിരോധത്തിൽ മാത്രമല്ല, പ്രത്യാക്രമങ്ങളിലും മികച്ചു നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News