അപൂർവ്വ നേട്ടം സ്വന്തമാക്കി കേപ് വെർഡെയുടെ വോസിഞ്ഞ; ഇനി വല കാക്കേണ്ടത് മെസിയുടെ തകർപ്പൻ ഷോട്ടുകളിൽ നിന്ന്

Vozinha Creates World Cup History at the Age of 40

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഫുട്ബോൾ ലോകം ഒരു ചെറിയ രാജ്യത്തിന്റെ വലിയ കുതിപ്പിനെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കരുത്തരായ സ്പെയിനും ഉറുഗ്വേയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെ പൊരുതിക്കയറിയ കേപ് വെർഡെ എന്ന ആ കൊച്ചു രാജ്യം, നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു.

ഈ ചരിത്ര മുന്നേറ്റത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് കേപ് വെർഡെയുടെ 40 വയസ്സുകാരനായ ഗോൾകീപ്പർ വോസിഞ്ഞ ആണ്. ലോകകപ്പ് ചരിത്രത്തിൽ 40 വയസ്സ് തികഞ്ഞ ശേഷം ഒന്നിലധികം മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ വലകാക്കുന്ന മൂന്നാമത്തെ മാത്രം ഗോൾകീപ്പർ എന്ന അപൂർവ്വ നേട്ടം വോസിഞ്ഞ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം പീറ്റർ ഷിൽട്ടൺ, ഇറ്റലിയുടെ ഡിനോ സോഫ് എന്നിവർ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പീറ്റർ ഷിൽട്ടൺ മൂന്ന് ക്ലീൻ ഷീറ്റുകളുമായി പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ, വോസിഞ്ഞ രണ്ട് ക്ലീൻ ഷീറ്റുകളുമായി ഡിനോ സോഫിനൊപ്പം രണ്ടാം സ്ഥാനത്തെത്തി.

ALSO READ: ഫിഫ ലോകകപ്പ് 2026: സ്പെയിനിനോട് തോറ്റ ഉറുഗ്വായ് നോക്കൗട്ട് യോഗ്യത നേടാതെ പുറത്ത്

ഗ്രൂപ്പ് എച്ചിൽ നടന്ന അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് കേപ് വെർഡെയുടെ നോക്കൗട്ട് പ്രവേശനം ഉറപ്പായത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞ കേപ് വെർഡെ, 1998-ൽ ചിലിക്ക് ശേഷം ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറി. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെയും ഉറുഗ്വേയെയും വിറപ്പിച്ച പ്രകടനത്തിന് ശേഷമാണ് ‘ബ്ലൂ ഷാർക്സ്’ എന്ന് വിളിക്കപ്പെടുന്ന ഇവർ ചരിത്രം കുറിച്ചത്.

ചരിത്രപരമായ ഈ മുന്നേറ്റത്തിന് ശേഷം കേപ് വെർഡെയെ കാത്തിരിക്കുന്നത് വലിയൊരു പോരാട്ടമാണ്. ജൂലൈ 3-ന് മിയാമിയിൽ നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെയാണ് അവർ നേരിടുക. അർജന്റീനയുടെ കരുത്തുറ്റ മുന്നേറ്റനിരയെ വോസിഞ്ഞയും കൂട്ടരും എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. ഈ വിജയത്തോടെ കേപ് വെർഡെ തെളിയിക്കുന്നത് ഫുട്ബോളിൽ വലിപ്പചെറുപ്പമില്ലെന്നും, നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏത് വൻശക്തികളെയും നേരിടാമെന്നുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News