ദുബായിയിൽ ലഹരി മരുന്ന് വേട്ട; 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

ദുബായിയിൽ 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. അഞ്ചു ഷിപ്പിങ് കണ്ടെയ്നറുകളിൽ 651 വാതിലിലും 432 ജനൽ പാളികളിലുമായാണ് നിരോധിത ഗുളികകൾ ഒളിപ്പിച്ചത്. ‘ഓപ്പറേഷൻ സ്റ്റോം’ എന്ന പേരിലായിരുന്നു ലഹരിമരുന്ന് വേട്ട നടത്തിയത്. യു.എ.ഇ ആഭ്യന്തരമന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഓപ്പറേഷന്റെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തു.

ALSO READ: തിരുവനന്തപുരം സ്റ്റാച്ചുവിന് സമീപം തീപിടിത്തം

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്ന് കണ്ടെത്താനായത്. യു.എ.ഇയിൽ നിന്നും മറ്റൊരു രാജ്യത്തേക്ക് ലഹരിമരുന്നുകൾ എത്തിക്കാനായിരുന്നു ലഹരി സംഘത്തിന്റെ പദ്ധതി. എന്നാൽ പൊലീസിന്റെ കൃത്യമായ ഇടപെടൽ ഇവരുടെ പദ്ധതിയെ തകർക്കുകയായിരുന്നു.

ALSO READ: 93-ാം ദേശീയ ദിനത്തിൽ “സൗദി നൗ’ എന്ന പേൽ സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News