
രാജ്യത്തെമ്പാടും ചൂട് ക്രമാതീതമായി ഉയരുകയാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. കടുത്ത ചൂടിൽ വലയുകയാണ് ജനം. ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിക്കുന്നുണ്ട്.
കാറിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ഈ കടുത്ത ചൂടിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. ഇപ്പോഴത്തെ ഈ ഉയര്‍ന്ന താപനില വാഹനങ്ങള്‍ക്കും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. അമിതമായി ചൂടാവുന്ന കാബിനുകള്‍, എന്‍ജിന്‍ തകരാറുകള്‍, ടയറുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത, നിര്‍ജലീകരണം എന്നിവയെല്ലാം കാർ യാത്രക്കാർ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങളാണ്.
ALSO READ: എന്റെ ഓസ്കാർ എവിടെ? ഓസ്കാർ പ്രതിമകൾ കാണാതെപോയ സംഭവങ്ങൾ നിരവധി, പിന്നിലെന്ത്?
വാഹനം പാർക്ക് ചെയ്യുമ്പോൾ തണലുള്ള സ്ഥലത്ത് തന്നെ പരമാവധി പാർക്ക് ചെയ്യാൻ നോക്കുക. നേരിട്ട് വെയിലേറ്റാൽ കാബിന് ഉള്ളിലെ താപനില അതിവേഗം ഉയരുകയും അത് അപകടത്തിന് ഇടയാക്കുകയും ചെയ്യും. കാറിനുള്ളിലെ താപനില കുറക്കാന്‍ വിന്‍ഡ്ഷീല്‍ഡില്‍ സണ്‍ഷെയ്‌ഡ് വെക്കുന്നത് സഹായിക്കും.
എസി ഇടുന്നതിന് മുൻപ് ഓർക്കുക
എസി ഇടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കാര്‍ വെയിലത്താണ് ഇട്ടതെങ്കിൽ പിന്നീട് വന്ന് ഡോര്‍ തുറന്നയുടന്‍ എസി പരമാവധിയില്‍ പ്രവര്‍ത്തിപ്പിക്കുന്നത് നന്നല്ല. ഇങ്ങനെ ചെയ്യുന്നത് എസിക്ക് അമിത ഭാരം ഏല്‍പ്പിക്കും. തിരിച്ചെത്തിയ ശേഷം കാറിന്റെ പിന്‍ ഡോര്‍ തുറന്നു വയ്ക്കുക. തുടർന്ന് മുന്‍ ഡോറുകള്‍ പലതവണ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാം. അല്‍പനേരം ചില്ലുകള്‍ താഴ്ത്തിയും വയ്ക്കാം. ഇങ്ങനെയെല്ലാം ചെയ്യുന്നത് എസിയില്‍ അമിതഭാരം ഏല്‍ക്കാതിരിക്കാന്നും കാബിനിലെ അസഹ്യമായ ചൂടുവായു ഒഴിഞ്ഞു പോകാനും സഹായിക്കും. ചൂടുകാലത്ത് എന്‍ജിന്റെ താപനില ഉയരുന്നുണ്ടോ എന്ന കാര്യം ഇടയ്ക്കിടെ പരിശോധിക്കുകയും വേണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

