വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ ലോറിക്കു പിന്നിലിടിച്ച് അപകടം

വിദേശത്തു നിന്നും മടങ്ങിയെത്തിയ ബന്ധുവുമായി വീട്ടിലേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയില്‍ പ്രസന്നകുമാറാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അമ്പലപ്പുഴയില്‍ വച്ച് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ പുറക്കാട് പുത്തന്‍ നടക്കു സമീപമാണ് അപകടം.

വിദേശത്തു നിന്ന് മടങ്ങിയെത്തിയ ബന്ധു നിധിനെ വിമാനത്താവളത്തില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. നിധിനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News