തിരുവല്ലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരുക്കേറ്റു

തിരുവല്ലയിൽ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ അടിയിടത്ത് ചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കാർ യാത്രികരായിരുന്ന കടപ്ര സ്വദേശികളായ സ്റ്റെഫിൻ, ദേവാനന്ദ്, ശരത്, കുര്യൻ, മണിക്കുട്ടൻ എന്നിവർക്കാണ് പരുക്കേറ്റത് . ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ അടിയിടത്ത് ചിറ ഇളയിടത്ത് ക്ഷേത്രത്തിന് സമീപത്തെ കൊടും വളവിലായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ അഞ്ചുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തിരുവല്ല പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

also read; സ്‌കൂള്‍ വിട്ട് വാനില്‍ വീടിന് മുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News