
വാഹനങ്ങളിലെ ചക്രങ്ങള്‍ ഊരിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിൽ ഓർമപ്പെടുത്തലുമായി കേരള എം വി ഡി. എന്തൊക്കെയാണ് ഇതിന് കാരണമാവുന്നതെന്നും എം വി ഡി വിശദീകരിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഓർമപ്പെടുത്തൽ.
സാധാരണ നിലയില്‍ വാഹനത്തിന്റെ വീലുകള്‍ വീല്‍ നട്ട് ഉപയോഗിച്ചാണ് മുറുക്കി വെക്കുന്നത്. ഓരോ വാഹനത്തിനും അതിന്റെ വീല്‍ ഡിസ്‌ക് ഹോളിന് കൃത്യമായി സിറ്റിങ് ആവുന്ന തരം നട്ടുകളാണ് ഉണ്ടാകാറുള്ളത്. അവ കൃത്യമായ ഇടവേളകളില്‍ ടൈറ്റ് ആണ് എന്ന് ചെക്ക് ചെയ്ത് ഉറപ്പു വരുത്തേണ്ടതാണ്.
വീല്‍ നട്ട് തകരാറിലായി മാറുമ്പോള്‍ അതിന് സമാനമായ നട്ടുകള്‍ തന്നെ ഉപയോഗിക്കുക. അതേ ത്രെഡിലുള്ള വേറൊരു വാഹനത്തിനു വേണ്ടി തയ്യാറാക്കിയ നട്ടുകള്‍ മാറ്റി ഇടുന്നത് ഒഴിവാക്കുക.
ഏതെങ്കിലും സാഹചര്യത്തില്‍ ടയറുകള്‍ ഓട്ടത്തിനിടയില്‍ പഞ്ചറായി മാറ്റേണ്ടി വരികയാണെങ്കില്‍ കൃത്യമായി (wrong thread ആകാതെ) വീല്‍നട്ടുകള്‍ മുറുക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ഇതിനായി വാഹനം ജാക്കിയില്‍ നിന്ന് ഇറക്കിയ ശേഷം പരമാവധി ടൈറ്റ് ചെയ്യുക.
വര്‍ക്ക്‌ഷോപ്പില്‍ സര്‍വീസിന് വെച്ച് ടയര്‍ റൊട്ടേഷന്‍ ചെയ്താലോ ബ്രേക്കോ വീലോ സര്‍വീസ് ചെയ്താലോ സസ്‌പെന്‍ഷന്‍ വര്‍ക്ക് ചെയ്താലോ ടയര്‍ അഴിച്ചിട്ടുണ്ടാവാം. അത്തരം സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ ടൈറ്റ് ആക്കാന്‍ ഒരു പക്ഷേ മെക്കാനിക്ക് തന്നെ മറക്കാനും സാധ്യത ഉണ്ട്. അത് വീല്‍ സ്പാനര്‍ ഉപയോഗിച്ച് ഒന്നുകൂടി ടൈറ്റാണെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.
ചില സന്ദര്‍ഭങ്ങളില്‍ വീല്‍ ബെയറിങ്ങ് പൂര്‍ണമായും തേയ്മാനം വന്നാലോ ഹബ് നട്ട് കൃത്യമായി മുറുക്കി ലോക്ക് ചെയ്യാത്തതിനാലോ ആക്‌സിലുകള്‍ മുറിഞ്ഞു പോയാലോ ഹബ് അടക്കം ഊരിത്തെറിക്കാനും സാധ്യത ഉണ്ട്. കൃത്യമായി മെയിന്റനന്‍സ് ചെയ്യുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നും എം വി ഡി ഓർമിപ്പിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here