പത്തനംതിട്ട എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ടയിലെ കുരമ്പാലയിൽ എംസി റോഡിൽ അമ്യത വിദ്യാലയത്തിന് സമീപം കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തിൽ കാറിൽ യാത്ര ചെയ്ത 2 പേരിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം സ്വദേശികളാണ് കാറിൽ യാത്ര ചെയ്തത് എന്നാണ് വിവരം. രാവിലെ 6.45 നാണ് അപകടം ഉണ്ടായത്.

Also read:എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം സംഭവിച്ചത്. കരുനാഗപ്പള്ളി സ്വദേശി അബി (32) ആണ് വാഹനം ഓടിച്ചത്. ഇയാൾക്ക് പരിക്കുകളോടെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് കാറ് വെട്ടി പൊളിച്ച് കാറിലുള്ളവരെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News