
പനമരത്തിനടുത്ത് കൂളിവയലിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
നാലുപേരാണ് കാറിലുണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്നവർക്ക് പുറമെ, റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാൾക്കും കാറിടിച്ച് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

