
പാലക്കാട് മണ്ണാർക്കാട് കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയി. കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ നാട്ടുകൽ 55-ാം മൈലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
Also read: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദിനെ റിമാൻഡ് ചെയ്തു
നാട്ടുകൽ കരിങ്കാളികാവ് സ്വദേശികളായ അമൽ, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. യുവാക്കളെ ഇടിച്ചു തെറിപ്പിക്കുന്ന സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാക്കളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.
Car fails to stop after hitting pedestrians in Palakkad; two injured

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here