കാർ പാലത്തിനുമുകളിൽ നിന്നും താഴേക്ക് മറിഞ്ഞ് 8 പേർ മരിച്ചു

കാർ പാലത്തിനുമുകളിൽ നിന്നും താഴേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു.മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ നോഹത പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വ രാവിലെയായിരുന്നു അപകടം. ഒരു കുടുംബത്തിലെ എട്ടുപേരാണ് മരിച്ചത്. ആറ് പേർ സഹോദരിമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ആറുപേർ സംഭവസ്ഥലത്തു വച്ചും കുട്ടികൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം ജബൽപൂർ സ്വദേശികളാണ്.

ALSO READ : ‘മുറിയിൽ ചെല്ലുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച വിജയകുമാറിനെ’; ക്രൂര കൊലപാതകത്തിന്‍റെ വിവരങ്ങൾ കൈരളി ന്യൂസിനോട് പങ്കുവച്ച് വീട്ടു ജോലിക്കാരി

സുനാർ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനം പാലത്തിൽ മുകളിൽ നിന്ന് നദിക്കരയിലേക്ക് മറിഞ്ഞു.
പരിക്കേറ്റ മറ്റുള്ളവരെ ജബൽപൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പൊലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

ALSO READ : 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച് യുവതി, വീഡിയോ പകർത്തി ഭർത്താവ്; മലപ്പുറത്ത് ദമ്പതികൾക്കെതിരെ പോക്സോ, യുവതി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News